Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ ശക്തമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക്.

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ  പഞ്ചായത്ത് പരിധിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പഞ്ചായത്ത് ഹാളിൽ ചേർന്ന ജന പ്രതിനിധികളുടെയും, ആരോഗ്യ വകുപ്പ് അധികൃതരുടെയും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും  സർവകക്ഷി യോഗം തീരുമാനിച്ചു.യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. കെ.അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. നസ്റി ഉദ്ഘാടനം ചെയ്തു.

RRT വളണ്ടിയർ സേവനം,വാക്സിനേഷൻ, കൊവിഡ് ടെസ്റ്റ്  ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും, വിവാഹം ഉൾപ്പടെയുള്ള പൊതുപരിപാടികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാത്രമേ നടത്താൻ  പാടുള്ളൂവെന്നും  യോഗം തീരുമാനിച്ചു. കച്ചവട സ്ഥപനങ്ങൾ ഉൾപ്പടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തും.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് യോഗത്തിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. നസ്‌റി അഭ്യർത്ഥിച്ചു.

യോഗത്തിൽ എം.എ.ഗഫൂർ മാസ്റ്റർ, ടി.എം.രാധാകൃഷ്ണൻ, സനിത്,ഗിരീഷ് വലിയപറമ്പ്,അബ്ദുൽ മജീദ് ഇ.കെ,പി.ഡി. നാസർ മാസ്റ്റർ, എം.പി. അരവിന്ദൻ, രാജ ലക്ഷ്മണൻ, എം.എസ്. മുഹമ്മദ് മാസ്റ്റർ, അബ്ദുള്ള വാഴാറ്റിൽ, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ ഷുക്കൂർ, കെ.കെ. ജബ്ബാർ മാസ്റ്റർ,പ്രിയങ്ക കരൂഞ്ഞിയിൽ, റംല തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right