Trending

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി സഹായി ഇഫ്ത്താർ.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാവുകയാണ്  സഹായി വാദീസലാം ഒരുക്കുന്ന ഇഫ്താർ. 

കോഴിക്കോട്   മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സഹായി വാദിസലാം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വർ ഷങ്ങളായി റംസാൻ മുപ്പതു ദിവസവും  ഇഫ്ത്താറും അത്താഴവും ഒരുക്കി വരുന്നു. 

കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്ന നൂറു കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ്  ഇത്   ആശ്വാസമാവുന്നത്. 

കൊവിഡ് പ്രോട്ടോകോൾ പാലിച്ചു  ഈ  വർഷവും വിപുലമായ രീതിയിലാണ് ഇഫ്താർ ഭക്ഷണ വിതരണം സംവിധാനിച്ചിട്ടുള്ളത്.  

ഇതിന്റെ വിതരണോൽഖാടനം  കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി  നിർവഹിച്ചു. 

സഹായി ഡയറക്ടർ കെ അബ്ദുല്ല സഅദി അധ്യക്ഷത വഹിച്ചു. ജനറൽ  സെക്രട്ടറി കെ എ നാസർ ചെറുവാടി, കമ്മനം ഉമർഹാജി,  പി. വി അഹ്മദ് കബീർ എളേറ്റിൽ, ശംസുദ്ധീൻ പെരുവയൽ, സമദ്  സഖാഫി മായനാട്, ബഷീർ മുസ്‌ലിയാർ ചെറൂപ്പ,   മുനീർ മണക്കടവ് , ലത്തീഫ് വെള്ളിപ്പറമ്പ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right