Trending

കിഴക്കോത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

എളേറ്റിൽ: കോവിഡ് രണ്ടാം തരംഗം കിഴക്കോത്ത് പഞ്ചായത്തിലും ഇപ്പോൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന സർവ്വകക്ഷിയോഗം തീരുമാനിച്ചു.


കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിക്കാൻ നിർദ്ദേശം നൽകും. ജാഗ്രതാ പോർട്ടറിൽ റജിസ്റ്റർ ചെയ്യാത്ത ചടങ്ങുകൾ അനുവദിക്കില്ല. വാർഡ് തലത്തിൽ ആർ.ആർ.ടി.പ്രവർത്തനം സജീവമാക്കും. അതിഥി തൊഴിലാളികളുടെ  താമസസ്ഥലങ്ങൾ പരിശോധിച്ച് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തും.



വാർഡ് തലത്തിൽ മുഴുവൻ ആളുകളെയും പങ്കെടുപ്പിച്ച് വാക്സിനേഷൻ ക്യാമ്പും കോവിഡ് പരിശോധനാ ക്യാമ്പും സംഘടിപ്പിക്കും. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിക്കുകയും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ പോലീസിൻ്റെ സഹായം തേടാനും തീരുമാനിച്ചു.വാർഡ് തലത്തിൽ ബോധവൽക്കരണം നടത്തും.

മാസ്ക് ധരിക്കാത്തവരുടെയും സാമൂഹ്യ അകലം പാലിക്കാത്തവരുടെയും പേരിൽ ശിക്ഷാ നടപടികൾ സ്വീകരിച്ചുവരുന്നു. കണ്ടെയ്ൻ്റ് മെൻ്റ് സോണുകളിൽ പ്രതിരോധ നടപടികൾ ശക്തമാക്കാനും തീരുമാനിച്ചു. പ്രസിഡണ്ട് പി പി നസ്റി ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡണ്ട് വി.കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ നിലവിലെ സാഹചര്യം വിശദീകരിച്ചു. ബ്ലോക്ക്സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എം രാധാകൃഷ്ണൻ ,ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ്' കമ്മിററി ചെയർമാൻമാരായ കെ.കെ ജബ്ബാർ മാസ്റ്റർ, റംലമക്കാട്ട് പൊയിൽ.വിവിധ സംഘടനാ പ്രതിനിധികളായ എം എ ഗഫൂർ മാസ്റ്റർ.എ പി സനിത്ത്, ഗിരീഷ് വലിയ പറമ്പ്.ഇ കെ അബ്ദുൽ മജീദ്.കെ.അരവിന്ദൻ കെ പി രാജലക്ഷ്മണൻ, കെ.അബ്ദുൽ ജമാൽ.എം എസ് മുഹമ്മദ്, പി.ഡി.നാസർ മാസ്റ്റർ, കെ. നിമ്മി, ടി.എസ് ഹൃദ്യ, കെ.ഷുക്കൂർ, പി.സി മുജീബ് പ്രസംഗിച്ചു.

സെക്രട്ടറി മനോജ് കുമാർ സ്വാഗതവും, പ്രിയങ്ക കരൂഞ്ഞിയിൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right