Trending

വലിയപറമ്പ് - വെട്ട് കല്ലുംപുറം റോഡ് ഗതാഗത യോഗ്യമാക്കി.

എളേറ്റിൽ: ഉപയോഗശൂന്യമായി കിടന്ന കിഴക്കോത്ത് പഞ്ചായത്തിലെ വലിയ പറമ്പ് വെട്ട് കല്ലുംപുറം റോഡ് നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് ഗതാഗത യോഗ്യമാക്കി.

നാലാം വാർഡിൻ്റെ അതിർത്ഥിയായതുവ്വക്കുന്ന് വരെ വിവിധ ഫണ്ടുകളുപയോഗിച്ച് ഒന്നര കി.മീറ്റർ നീളം ടാർ ചെയ്തിരുന്നെങ്കിലും തുടർന്ന് ഒരു കി.മീറ്റർ നീളംകാട് നിറഞ്ഞും കരിമ്പാറ കൂട്ടങ്ങളും കൊണ്ട് ഉപയോഗശൂന്യമായിക്കിടക്കുകയായിരുന്നു .ഈ ഭാഗമാണ് തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് മണ്ണ് മാന്തിയന്ത്രത്തിൻ്റെ സഹായത്തോടെ ഗതാഗതയോഗ്യമാക്കിയത്.

റോഡ് ഗതാഗതയോഗ്യമാക്കിയതോടെ കത്തറമ്മൽ നിന്നും നെല്ലിക്കാം കണ്ടി തടായിൽ വഴി വെട്ട് കല്ലുംപുറത്തേക്ക് വരുന്നവർക്ക് ഒരു കി.മീറ്റർ ദൂരം കുറയും. കിഴക്കോത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ മാസ്റ്റർ മുൻകൈയെടുത്താണ് റോഡ് ഗതാഗതയോഗ്യമാക്കിയത്.

ഒരു പ്രദേശത്തെ ആളുകളുടെ 20വർഷത്തെ ആഗ്രഹമാണ് റോഡ് ഗതാഗതയോഗ്യമാക്കിയതേടെ സഫലമായത്. ടി പി കോരപ്പൻ, ടി പി ബിന്ദു, എ പി സക്കരിയ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right