Trending

നടപ്പാതയെന്ന അപകട പാത, കണ്ണു തുറക്കാതെ അധികാരികൾ.

താമരശ്ശേരി: താമരശ്ശേരി പോസ്റ്റ് ഓഫീസ് മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗത്തെ നടപ്പാതയുടെ സ്ലാബുകളാണ് തകർന്ന് അപകടകെണിയായി മാറിയിരിക്കുന്നത്.

പതിറ്റാണ്ടകൾക്ക് മുമ്പ് ഓവുചാലുകൾക്ക് മീതെ സ്ലാബിട്ടാണ് റോഡിന് ഇരുവശവും നടപ്പാത നിർമ്മിച്ചത്. കാലപ്പഴക്കത്താൽ ഭൂരിഭാഗം സ്ലാബുകളും തകർന്ന അവസ്ഥയിലാണ്. ചിലയിടങ്ങളിൽ വ്യാപാര സ്ഥാപന ഉടമകൾ തങ്ങളുടെ സ്വന്തം ചിലവിൽ തകർന്ന സ്ലാബിന് മുകളിൽ  പുതിയ സ്ലാബിട്ട്  മൂടിയാണ് തങ്ങളുടെ കൺമുന്നിലെ അപകടം ഒഴിവാക്കുന്നത്. എന്നാൽ പല ഭാഗത്തും മൂടാൻ ആളില്ലാത്തതിനാൽ തുറന്ന് കിടക്കുകയാണ്.

നടപ്പാതയിലെ കുഴിയിൽ ചാടി സ്ത്രീകളും, കുട്ടികളുമടക്കം നിരവധി  പേർ അപകടത്തിൽപ്പെട്ടിട്ടുണ്ട്, പലർക്കും കൈകാലുകൾ ഒടിയുകയും സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുമുണ്ട്.

താമരശ്ശേരി ബസ്സ് ബേക്ക് സമീപം പോലീസ് സ്റ്റേഷനോട് ചേർന്ന കുഴിയിൽ ദിവസേന ചാടുന്നത് നിരവധി പേരാണ്. കുഴി ശ്രദ്ധിക്കാതെ ബസ്സിൽ ഓടിക്കയറാൻ ശ്രമിക്കുംമ്പോഴും, ബസ്സിൽ നിന്നും ഇറങ്ങി നടക്കുംമ്പോഴുമാണ് അപകടങ്ങൾ ഏറയും. 

ഇത്രയൊക്കെയായിട്ടും  നടപ്പാത നവീകരിച്ച് സ്ലാബുകൾ മാറ്റി സ്ഥാപിക്കാനുള്ള പദ്ധതി ദേശീയപാത അധികൃതരോ, ജനങ്ങളെ അപകടത്തിൽ നിന്നും രക്ഷിക്കാനുള്ള പരിശ്രമം ഗ്രാമ പഞ്ചായത്ത് അധികൃതരോ നടത്തിയിട്ടില്ല.

നടപ്പാതയുടെ അപകടാവസ്ഥ സംബന്ധിച്ച് നിരവധി പരാതികൾ വ്യാപാരികളും, നാട്ടുകാരും ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിരുന്നെങ്കിലും ഇതു വരെ കണ്ണു തുറന്നിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
12-04-2021
Previous Post Next Post
3/TECH/col-right