Trending

റോഡരികിൽ ഗയിലിൻ്റെ വക ഗർത്തം, അപായസൂചന ബോർഡ് പോലുമില്ല.

താമരശ്ശേരി: താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേർന്ന് ബാലുശ്ശേരി റോഡിലാണ്  ഗർത്തം രൂപപ്പെട്ടത്.സിറ്റി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത് മൂടിയ ഭാഗത്താണ് ഗർത്തം.ഏതെങ്കിലും വാഹനം റോഡിന് ഓരം ചേർന്ന് വന്നാൽ കുഴിയിൽ വീഴുമെന്നത് തീർച്ചയാണ്.

ഇവിടെ ഒരു അപായസൂചനാ ബോർഡ് പോലും സ്ഥാപിച്ചിട്ടുമില്ല. കുഴിയടക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ  ദുരന്ത വാർത്ത കേൾക്കേണ്ടി വരും.എകരൂലിൽ നിന്നും താമരശ്ശേരി വഴി കാരന്തൂരിലേക്കാണ് ഭൂമിക്കടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.
Previous Post Next Post
3/TECH/col-right