Trending

പൂനൂരിൽ അൾട്രാസൗണ്ട് സ്കാനിംഗ് പ്രവർത്തനം ആരംഭിച്ചു.

പൂനൂരിന്റെ ആരോഗ്യ  ഭൂപടത്തിൽ പൂനൂർ ഹെൽത്ത്  കെയർ ഗ്രൂപ്പിന്റെ മറ്റൊരു കയ്യൊപ്പ്  കൂടി ...പൂനൂരിലേയും സമീപ പ്രദേശങ്ങളിലേയും  ജനങ്ങൾക്ക് കൂടുതൽ  സഹായകരവും സൗകര്യ പ്രദവുമാവുന്ന രീതിയിൽ  അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അൾട്രാ സൗണ്ട് സ്‌കാനിംഗ് പൂനൂർ  ഹെൽത്ത് കെയർ  ഗ്രൂപ്പിന്   കീഴിൽ പ്രവർത്തിക്കുന്ന പൂനൂർ  ഡയഗ്നോസ്റ്റിക് സെന്ററിൽ പ്രവർത്തനമാരംഭിച്ചു.

സ്കാനിംഗ് സെന്റർ Dr. കെപി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു , ജന പ്രതിനിധികൾ , വ്യാപാരി വ്യവസായി ഏകോപന സമിതി  നേതാക്കൾ , മറ്റ്  പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ  പങ്കെടുത്തു..

പൂനൂർ ഹെൽത്ത് കെയർ  ഗ്രൂപ്പിന്റെ കീഴിൽ ഡിജിറ്റൽ എക്സ് റേ , ഫുള്ളി  ഓട്ടോമേറ്റഡ് ലബോറട്ടറി , ഇസിജി ,ഫിസിയോ തെറാപ്പി, പോളി ക്ലിനിക് , ഫാർമസി, ഹോം  കെയർ  യൂണിറ്റ്   എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
Previous Post Next Post
3/TECH/col-right