Latest

6/recent/ticker-posts

Header Ads Widget

കളിക്കുന്നതിനിടെ വീട്ടിനുള്ളിലെ കോണ്‍ക്രീറ്റ് പില്ലറുകള്‍ക്കിടയില്‍ നാലുവയസുകാരന്‍ കുടുങ്ങി

കിഴക്കോത്ത്: വള്ളുവന്‍ കുഴിയില്‍ കളിക്കുന്നതിനിടെ വീട്ടിനുള്ളിലെ കോണ്‍ക്രീറ്റ് പില്ലറുകള്‍ക്കിടയില്‍ നാലുവയസുകാരന്‍ കുടുങ്ങി. വള്ളുവന്‍ കുഴിയില്‍ ഷൈജിത്തിന്റെ വീട്ടിലെ കോണ്‍ക്രീറ്റ് പില്ലറുകള്‍ക്കിടയിലാണ് അയല്‍വാസിയായ പുല്ലാട്ടുമ്മല്‍ സജീഷിന്റെ മകന്‍ ആയുഷ് കുടുങ്ങിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നരിക്കുനിയില്‍ നിന്നും ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ചു കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് മാതാപിതാക്കള്‍ക്ക് കൈമാറി. 

പി ഒ വര്‍ഗ്ഗീസ്, കെ ദിലീപ്, സത്യന്‍, സിധീഷ്, വിജീഷ്, ഷിജിത്ത്, രന്തിദേവന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Post a Comment

0 Comments