Trending

കാരാട്ട് റസാഖ് എം.എൽ.എക്ക് റോഡ് ഷോക്കിടെ വാഹനത്തിൽ നിന്നും വീണ് പരിക്കേറ്റു.

താമരശ്ശേരി: കൊടുവള്ളി നിയോജക മണ്ഡലം ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് റസാഖിന് റോഡ് ഷോക്കിടെ വാഹനത്തിൽ നിന്നും വീണ് പരിക്കേറ്റു.

അമ്പായത്തോട് നിന്നും കട്ടിപ്പാറയിലേക്ക് റോഡ് ഷോ നടത്തുന്നതിനിടയിൽ കരിഞ്ചോലയിൽ വെച്ച് പിക്കപ്പിൽ നിന്നും താഴെ വീണാണ് പരിക്കേറ്ററ്റത്. പിക്കപ്പ് നിർത്തിയ സമയത്ത് ഓടി വാഹനത്തിൽ കയറിയ കുട്ടികൾക്കൊപ്പം വാഹനത്തിൻ്റെ പിൻവശത്ത് നിന്നും സെൽഫി എടുക്കുന്നതിനിടെ ഡ്രൈവർ അറിയാതെ വാഹനം മുന്നോട്ട് എടുത്തതാണ് അപകട കാരണം.

കുട്ടികൾക്ക് പരിക്കില്ല. കാരാട്ടിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.നെറ്റിയിലും, മുഖത്തുമാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.

Previous Post Next Post
3/TECH/col-right