കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ യുവജന കേന്ദ്രവും ഹെൽത്ത്‌കെയർ ഫൗണ്ടേഷനും സഹകരിച്ച് കൊണ്ട് പ്രൊബേഷൻ അവബോധ സെമിനാർ സംഘടിപ്പിക്കുന്നു. മാർച്ച് 25 വ്യാഴായ്ച്ച കാരുണ്യതീരം ക്യാമ്പസ്സിൽ വെച്ചാണ് ഏകദിന സെമിനാർ നടക്കുന്നത്.
ജയിൽശിക്ഷ അനുഭവിക്കാൻ സാധ്യതയുള്ള കുറ്റമാണെങ്കിൽ കൂടി കുറ്റവാളിയെ സ്വന്തം കുടുംബ സാഹചര്യത്തിലും, സാമൂഹ്യ ചുറ്റുപാടിലും ജീവിക്കാൻ അവസരം നൽകി മാനസിക പരിവർത്തനവും സാമൂഹ്യ പുനരാധിവാസവും സാധ്യമാക്കി സമൂഹത്തിനുതകുന്ന ഒരു പൗരനാക്കി മാറ്റുന്ന സാമൂഹ്യ ചികിത്സാ സമ്പ്രദായമാണ് പ്രൊബേഷൻ. 1958ലെ പ്രൊബേഷൻ ഓഫ് ഒഫണ്ടേഴ്സ് ആക്ട്, പ്രൊബേഷൻ നിർവ്വഹണം എന്നീ വിഷയങ്ങളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത് .
പ്രസ്തുത സെമിനാറിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്ന യുവജനങ്ങൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് .
Contact: +91 9946661059
0 Comments