Trending

കരിപ്പൂരിനെ ഞെരിച്ചില്ലാതാക്കാനുള്ള ശ്രമങ്ങൾക്കിടയിലും യാത്രക്കാരുടെ എണ്ണത്തിൽ വിമാനത്താവളത്തിനു നേട്ടം.

കൊണ്ടോട്ടി: കരിപ്പൂരിനെ  ഞെരിച്ചില്ലാതാക്കാനുള്ള ശ്രമങ്ങൾക്കിടയിലും യാത്രക്കാരുടെ എണ്ണത്തിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേട്ടം. അന്താരാഷ്ട്രയാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് നാലാംസ്ഥാനത്തെത്തിയ കോഴിക്കോട് വിമാനത്താവളം ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്നു. നിരവധി നിയന്ത്രണങ്ങളും പരിമിതികളും നിലനിൽക്കെയാണ് നേട്ടം.

കണ്ണൂരിനേക്കാളും കുറഞ്ഞ സർവീസുകൾ നടത്തി കൂടുതൽ യാത്രക്കാരുമായാണ് കരിപ്പൂർ മുന്നിലെത്തിയത്. കോവിഡിനുശേഷം ആദ്യമായി ഒരുമാസം ഒരുലക്ഷത്തിന് മുകളിൽ അന്താരാഷ്ട്രയാത്രക്കാരും കഴിഞ്ഞ ജനുവരിയിൽ കരിപ്പൂർവഴി സഞ്ചരിച്ചു.

കരിപ്പൂർ വിമാനത്താവളത്തെ കണ്ണൂർ വിമാനത്താവളം പ്രവർത്തനമാരംഭിച്ച മാസങ്ങളിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ പിൻതള്ളിയിരുന്നു. സംസ്ഥാനസർക്കാരും കിയാലും നിരവധി ഇളവുകൾ നൽകിയതിനെത്തുടർന്നായിരുന്നു ഇത്. ആഭ്യന്തരസർവീസിലും യാത്രക്കാരുടെ എണ്ണത്തിലും കണ്ണൂർ കരിപ്പൂരിനെ  മറികടന്നിരുന്നു.

2019-ൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത വിമാനക്കമ്പനികളുടെ യോഗത്തിെൻറ അടിസ്ഥാനത്തിൽ പുതുതായി 39 സർവീസുകൾ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് തുടങ്ങി. ഇവയിൽ ഒന്നുപോലും കരിപ്പൂരിന് ലഭിച്ചിരുന്നില്ല.
Previous Post Next Post
3/TECH/col-right