എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള മിനി സ്റ്റേഡിയവും പരിസരവും കേന്ദ്രീകരിച്ചാണ് ലഹരി ഉപയോഗവും വിപണനവും
നടക്കുന്നത്.വൈകിട്ട് അഞ്ചു മണിമുതൽ വിവിധ പ്രദേശങ്ങളിൽ
നിന്നും ഇവിടേക്ക് ആളുകൾ എത്തുന്നുണ്ട്.
പരസ്യമായ മദ്യപാനവും
വിൽപ്പനയും ഇവിടെ പതിവാണ്.കഞ്ചാവ് ഉൾപ്പെടെയുള്ള
ലഹരികളുടെ ഉപയോഗവും കൈമാറ്റവും ഇവിടെ നടക്കുന്നുണ്ടെന്ന്
നാട്ടുകാർ പറയുന്നു. ജലനിധി പദ്ധതിയുടെ പമ്പ് ഹൗസാണ്
ലഹരിമാഫിയയുടെ പ്രധാന കേന്ദ്രം.
ഇരുട്ടാവുന്നതോടെ ഇതു വഴി ആരും വരാറില്ലെന്നതാണ് ലഹരി മാഫിയക്ക് തുണയാവുന്നത്. വിവിധ
സ്ഥലങ്ങളിൽ നിന്നായി എത്തുന്ന ലഹരി സംഘം പ്രദേശവാസികളുടെ
ഉറക്കം കെടുത്തുകയാണ്.
പ്രദേശത്തെ യുവാക്കളെ ലഹരി മാഫിയ
വശത്താക്കുന്നതായും നാട്ടുകാർ പറയുന്നു. ലഹരിമാഫിയക്കെതിരെ
നിയമ നടപടിക്കൊപ്പം ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രതിരോധം
തീർക്കാനാണ് നാട്ടുകാർ ആലോചിക്കുന്നത്. ലഹരിമാഫിയയുടെ
പിടിയിൽ നിന്നും പ്രദേശത്തെ രക്ഷിക്കാൻ നടപടി
വേണമെന്നാവശ്യപ്പെട്ട് പോലീസിലും എക്സസിലും പരാതി
നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.
Tags:
ELETTIL NEWS