താമരശ്ശേരി: കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ ചെറ്റക്കടവ് മിനി സ്റ്റേഡിയം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. വർഷങ്ങൾക്ക്
മുമ്പ് ഹരിത സേന ശേഖരിച്ച പ്ലാസ്റ്റിക്
മാലിന്യങ്ങൾ ഇവിടെ ശേഖരിച്ചിരുന്നു.
ഇതോടെയാണ് പ്രദേശം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയത്.
രൂക്ഷമായ ദുർഗന്ധം
കാരണം ഗ്രൗണ്ടിൽ എത്തുന്നവരും
യാത്രക്കാരും പ്രയാസപ്പെടുകയാണ്.ഭക്ഷ്യ മാലിന്യങ്ങൾ ഉൾപ്പെടെ
നിക്ഷേപിക്കുന്നതിനാൽ ഇവിടെ തെരുവ്
നായക്കളുടെ ശല്യവും രൂക്ഷമാണ്.മാലിന്യം
സമീപത്തെ തോട്ടിലേക്കും വലിച്ചെറിയുന്നുണ്ട്.
മാലിന്യ നിക്ഷേപകരെ കണ്ടെത്തി നിയമ
നടപടി സ്വീകരിക്കുന്നതിനുള്ള
ശ്രത്തിലാണെന്ന് വാർഡ് മെമ്പർ പ്രിയങ്ക
പറഞ്ഞു.കിഴക്കോത്ത് PHC JHI ഷുക്കൂർ ,അഖിൽ,പഞ്ചായത്ത്
ഉദ്യോഗസ്ഥരായ രൻജിത്ത്, സുരേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നറിയിച്ചു. തുടർന്ന് മാലിന്യം നിക്ഷേപിച്ച സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് മാലിന്യം തിരികെ കയറ്റിച്ചു.
മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ
പ്രദേശത്ത് സി.സി.ടി.വി ക്യാമറ
സ്ഥാപിക്കണമെന്നാണ് നാട്ടുകാർ
ആവശ്യപ്പെടുന്നത്. ജനകീയ കമ്മിറ്റി
രൂപീകരിച്ച് പ്രദേശത്ത് കാവൽ
ഏർപ്പെടുത്താനും നാട്ടുകാർ
ആലോചിക്കുന്നുണ്ട്.
0 Comments