Trending

പരപ്പൻപൊയിൽ ഏതൻസ് പ്രീമിയർ ലീഗിന് തുടക്കം

ഏതൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പരപ്പൻപൊയിൽ സംഘടിപ്പിക്കുന്ന ഏഴാമത് ഏതൻസ് പ്രീമിയർ ലീഗ് ഫുട്ബോളിന് വർണാഭമായ തുടക്കം.  ശനിയാഴ്ച നടന്ന ചടങ്ങിൽ താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

പ്രാദേശിക ലീഗിൽ 80 താരങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് എട്ടു ടീമുകളാണ് മാറ്റുരയ്ക്കുന്നത്. സ്മോക്ക്, തച്ചറക്കൽ ബ്രദേഴ്സ്, പി കെ ഗ്രൂപ്പ്, കെ സി റാംറോഡ്സ്, സെറ്റ് ആഷ്, ഫോർസ, ഡി ആർ വി, ബി ഡി എസ് എന്നിവയാണ് ടീമുകൾ.ഉദ്ഘാടന ചടങ്ങിൽ ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം അസ്ലം പി സി അധ്യക്ഷനായിരുന്നു.

താമരശ്ശേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ, ഷാജഹാൻ കെ സി, എ സി ഗഫൂർ, സിദ്ദീഖ് കാരാടി, സാദിഖലി ഏഴു കളരി എന്നിവർ ആശംസകൾ അറിയിച്ചു. താഹിർ കെ സി, സുഹൈൽ പി കെ, ഷുഹൈബ് ടി പി, റഈസ് കാൽകു, ഇല്യാസ്, എം ടി റിയാസ്, മഞ്ജു, സൈനു എന്നിവർ സംബന്ധിച്ചു.

പ്രീമിയർ ലീഗ് കൺവീനർ അബ്ദുൽ റഊഫ് സ്വാഗതവും ഷഫീഖ് പേപ്പു നന്ദിയും പറഞ്ഞു. മത്സരം ഞായറാഴ്ചയും തുടരും. ഞായറാഴ്ച വൈകിട്ട് 5.30 ന് ആണ് ഫൈനൽ.
Previous Post Next Post
3/TECH/col-right