Trending

വിഖായ വളണ്ടിയറെ കിഴക്കോത്ത് PHC ആദരിച്ചു.

എളേറ്റിൽ:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കിഴക്കോത്ത് പഞ്ചായത്ത്‌ PHC യുടെ കീഴിൽ നിസ്വാർത്ഥ സേവനം കാഴ്ച വെക്കുന്ന എളേറ്റിൽ ക്ലസ്റ്റർ വിഖായ വളണ്ടിയർ അബ്ദുൽ ഖാദർ തറോലിന് കിഴക്കോത്ത് PHC സ്നേഹാദരവ് നൽകി.

പരിപാടിയുടെ ഉദ്ഘാടനവും,മൊമൻ്റൊ നൽകലും മെഡിക്കൽ ഓഫീസർ
Dr:ഹൈഫ മൊയ്തീൻ നിർവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ
ബഷീർ പൊന്നാട അണിയിച്ചു.
                
സ്റ്റാഫ് നേഴ്സ് റസീന അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ് ക്ലർക്ക് സിദ്ധിഖ് പാരിതോഷികം കൈമാറി.

LHI റോസമ്മ,JHIഅബ്ദുൾ ഷുക്കൂർ,
അറ്റൻ്റർ ഷാജി എളേറ്റിൽ,മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ 
 പങ്കെടുത്തു.

Previous Post Next Post
3/TECH/col-right