Trending

കൂടുതൽ സുന്ദരിയായി തോണിക്കടവ് : ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കൂരാച്ചുണ്ട്: വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ തോണിക്കടവില്‍ നടപ്പാക്കിയ ടൂറിസം പദ്ധതി ഫെബ്രുവരി ഒന്‍പതിന് വൈകിട്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.
 

പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ തീരത്ത് ജലസേചനവിഭാഗത്തിന്റ സ്ഥലത്ത് ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ബോട്ടിങ് സെന്റര്‍, വാച്ച് ടവര്‍, കഫ്റ്റേരിയ, ആറ് റെയിന്‍ ഷെല്‍ട്ടറുകള്‍, ഓപ്പണ്‍ എയര്‍ ആംഫി തിയേറ്റര്‍, ശൗചാലയം, നടപ്പാതകള്‍, ടിക്കറ്റ് കൗണ്ടര്‍, ചുറ്റുമതില്‍ നിര്‍മാണം. തിയേറ്റര്‍ ഗ്രീന്‍ റൂം നിര്‍മാണം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍.


സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് രണ്ടു ഘട്ടങ്ങളിലായി 3.9 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.കാഴ്ചയുടെ വിരുന്നൊരുക്കുന്ന കക്കയം ഡാമിൻ്റെയും, റിസർവോയറിൻ്റെയും ഓരം ചേർന്ന തോണിക്കടവ് ടൂറിസം പദ്ധതിയാണ് യാഥാർത്ഥ്യമായത്.  പദ്ധതിയുടെ ആദ്യ ഘട്ടമാണ് പൂർത്തിയായത്.


ബോട്ടിംഗ് സെൻ്റർ, വാച്ച് ടവർ, കഫ്റ്റീരിയ, ആറ് റെയിൻ ഷൽട്ടറുകൾ, ഓപ്പൺ എയർ ആംഫിതിയേറ്റർ, ശുചിമുറികൾ, നടപ്പാതകൾ, തിയേറ്റർ, ഗ്രീൻ റൂം എന്നിവയാണുള്ളത്.
മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ കേരളത്തിൻ്റെ വിനോദസഞ്ചാര ഭൂപടത്തിൽ തോണിക്കടവിന് പ്രാധാന്യമേറും.വയലട ടൂറിസംപദ്ധതി ഇപ്പോൾ അവസാന ഘട്ടത്തിലാണ്. 
മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, എം.കെ.രാഘവന്‍ എംപി, പുരുഷന്‍ കടലുണ്ടി എംഎല്‍എ, ജില്ലാകലക്ടര്‍ സാംബശിവ റാവു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right