കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചു.
എളേറ്റിൽ വട്ടോളിയിൽ നടത്തിയ ധർണ ജില്ലാ ലീഗ് ജനറൽ സെക്രട്ടറി എം.എ റസാഖ് ഉദ്ഘാടനം ചെയ്തു.
സി.പി.എമ്മിന്റെയും ബി.ജെ.പിയുടേയും മാനസികാവസ്ഥയും നിലപാടും ഒന്നാണെന്നും വിജയരാഘവൻ അടക്കമുള്ള സി.പി.എം നേതാക്കളുടെ പ്രസ്താവനകളും മനോഭാവവും ഇതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
പി.എം ഹമീദ് മാസ്റ്റർ അധ്യക്ഷനായി. പി.ഡി നാസർ, എൻ.സി ഉസ്സയിൻ, പി.കെ മൊയ്തീൻ ഹാജി,കെ.കെ ജബ്ബാർ, ഷമീർ പറക്കുന്ന്,പാട്ടത്തിൽ അബൂബക്കർ ഹാജി,മുജീബ് ആവിലോറ, സി.എം ഖാലിദ് സംസാരിച്ചു.
0 Comments