Trending

സൗജന്യ പരിശോധന: ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹം;പ്രവാസി സംഘം.

തിരുവനന്തപുരം:പ്രവാസികൾക്കുള്ള ആർ ടിപിസിആര് ടെസ്റ്റ് സൗജന്യമായി നടത്തുമെന്ന സംസ്ഥാന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി. പ്രവാസികളെ പലതരത്തിലും സഹായിക്കുന്ന സർ ക്കാരാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിവാദ്യം ചെയ്യുന്നുവെന്നും പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദും ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ എംഎല്എയും പ്രസ്താവനയിൽ അറിയിച്ചു.

കേന്ദ്ര സർ ക്കാരാണ് പ്രവാസികൾ സ്വന്തം നിലയിൽ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇത് പ്രവാസ ലോകത്ത് വലിയ പ്രതിഷേധമുയർത്തി. ഗൾഫിൽ ടെസ്റ്റ് നടത്തി നെഗറ്റീവായവരെ മാത്രമെ ഇപ്പോൾ വിമാന യാത്ര ചെയ്യാൻ അനുവദിക്കുന്നുള്ളു. വീണ്ടും ഇന്ത്യയിലിറങ്ങുമ്പോൾ സ്വന്തം നിലയിൽ പണം മുടക്കി പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചത് നീതീകരിക്കത്തക്കതല്ലെന്ന് പ്രവാസി സംഘം ഉൾപ്പെടെ എല്ലാവരും  നിലപാട് സ്വീകരിച്ചു.

പ്രവാസികളുടെ വിഷമതകൾ സംസ്ഥാന സർക്കാര് മനസിലാക്കിയതിൽ സന്തോഷമുണ്ടെന്നും പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അറിയിച്ചു.
 നാട്ടിലേക്ക് വരുന്ന   പ്രവാസികൾക്ക് സൗജന്യ ആർ ടി പി സി ആർ ടെസ്റ്റ് നൽകുമെന്ന സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതവും അഭിനന്ദനാഹവും ആണെന്ന്  ദുബായിലെ സാമൂഹിക സന്നദ്ധ പ്രവർത്തകൻ അഷ്റഫ്  താമരശ്ശേരിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right