കൊടുവള്ളി: പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് കൊടുവള്ളി പ്രസ്സ് ക്ലബ്ബ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രാദേശിക പത്ര പ്രവർത്തകർ ഒരു നിശ്ചിത ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരാണ്.പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തിഗ്രാമാന്തരങ്ങളിലെ പ്രതികൂല സാഹചര്യങ്ങളിൽ നിന്നും വാർത്തകൾ ശേഖരിക്കുന്നത് പ്രാദേശിക പത്ര പ്രവർത്തകരാണ്.
ആന്ധ്ര സർക്കാർ നടപ്പിലാക്കിയ അക്രഡിറ്റേഷൻ കേരളത്തിലും നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.കെ.എ ജബ്ബാർ അധ്യക്ഷത വഹിച്ചു.ജന: സെക്രട്ടറി അഷ്റഫ് വാവാട്, ട്രഷറർ സോജിത്ത്, കെ.കെ.ഷൗക്കത്ത് ,കെ.അനിൽകുമാർ ,കെ. ലോഹിദാക്ഷൻ, എൻ.പി മുനീർ,പി.സി.മുഹമ്മദ്, വി.ആർ.അഖിൽ പ്രസംഗിച്ചു.
Tags:
KODUVALLY