Trending

ഗ്രീന്‍ ക്ലീന്‍ കേരള വൃക്ഷത്തൈ പരിപാലനം: എളേറ്റില്‍ എം. ജെ.ഹൈസ്‌ക്കൂള്‍ ഒന്നാമത്

ഗ്രീൻ ക്ലീന്‍ കേരള വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ ഏറ്റവും മികച്ച വിദ്യാലയമായി എളേറ്റില്‍ എം.ജെ ഹൈസ്‌കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രകടനം നടത്തിയതിന് നിയാഷറിന്‍, ഹരിലക്ഷ്മി എന്നീ വിദ്യാര്‍ത്ഥികള്‍ സ്വര്‍ണ്ണ നാണയത്തിനും ഹരിത പുരസ്‌കാരത്തിനും അര്‍ഹരായി. ജില്ലാ പഞ്ചായത്ത്  ഹാളില്‍ നടന്നചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഹരിത  പുരസ്‌കാരവും സമ്മാനങ്ങളും നല്‍കി.

കൊടിയത്തൂര്‍ വാദി റഹ്‌മ സ്‌കൂള്‍ പരിസ്ഥിതി കോഡിനേറ്റര്‍ നാസിയ അഹമ്മദ്, സെയ്ന്റ് മൈക്കിള്‍സ് ജ്ഞാനോദയ ഇംഗ്ലീഷ് സ്‌കൂള്‍ മൈക്കാവ് പ്രിന്‍സിപ്പല്‍ ഫാദര്‍ റെജി കോളനിക്കല്‍, താമരശ്ശേരി പരിസ്ഥിതി പ്രവര്‍ത്തകന്‍ ബിനീഷ് കുമാര്‍ എന്നിവര്‍ക്കും ഹരിത പുരസ്‌കാരം നല്‍കി .

പരിസ്ഥിതി ദിനത്തില്‍ നടുന്ന വൃക്ഷത്തൈകള്‍ വേനല്‍ക്കാലത്ത് സംരക്ഷിക്കുന്നതിന് പ്രോത്സാഹിപ്പിക്കാനായി അതിന്റെ ഓരോ മൂന്ന് മാസത്തെയും വളര്‍ച്ച പ്രകടമാകുന്ന  ഫോട്ടോ http://www.greencleanearth.org
എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത ഭാഗ്യശാലികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന പദ്ധതിയാണിത്.

 യോഗത്തില്‍  പ്രൊഫസര്‍  ശോഭീന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ചു. വടയക്കണ്ടി നാരായണന്‍ മാസ്റ്റര്‍, സല്‍മാന്‍ മാസ്റ്റര്‍ , സന്ധ്യ കരണ്ടൂര്‍എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ജിസം ഫൗണ്ടേഷന്‍  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍  ഇഖ്ബാല്‍ബാല്‍ സ്വാഗതവും ഡയറക്ടര്‍ ഇസ്മായില്‍ മാസ്റ്റര്‍ നന്ദിയുംപറഞ്ഞു.
Previous Post Next Post
3/TECH/col-right