ഇരുചക്ര വാഹനം ഓടിക്കുന്ന ആളും പുറകില്‍ ഇരിക്കുന്ന യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണം. നാല് വയസിന് മുകളില്‍ പ്രായം ഉള്ള കുട്ടികളും ഹെല്‍മെറ്റ് ധരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. എന്നാല്‍ ഇത് പാലിക്കാന്‍ പൊതുവേ വിമുഖത കാണിക്കുകയാണ് രക്ഷിതാക്കള്‍. കുട്ടികള്‍ക്കിടയില്‍ ഹെല്‍മറ്റ് ഉപയോഗം വ്യാപകമാക്കാന്‍ വിവിധ പദ്ധതികളുമായി വരുകയാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം.
സാമദാന ഭേദ ദണ്ഡം എന്ന ക്രമത്തിലാണ് അധികൃതര്‍ നിയമം നടപ്പിലാക്കുന്നത്.ആദ്യഘട്ടത്തില്‍ ബോധവത്കരണം. മുന്നറിയിപ്പ്. എന്നിട്ടും വഴങ്ങാത്തവര്‍ക്ക് പിഴ ഈടാക്കും. 4 വയസു മുതലുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിറക്കിയിട്ടുണ്ട്.
ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യാത്തവര്‍ക്ക് കേരളത്തില്‍ 500 രൂപയാണ് പിഴ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജൂനിയര്‍ ഹെല്‍മറ്റ് ധരിപ്പിച്ച് ശീലിപ്പിച്ച് ഗതാഗത നിയമ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നു അധികൃതര്‍.
0 Comments