പൂനൂര്‍ : കിടപ്പു രോഗികള്‍ക്കും കാന്‍സര്‍ അടക്കമുള്ള മാറാവ്യാധികള്‍ പിടിപെട്ടവര്‍ക്കും സ്വാന്തനമേകി രണ്ട് പതിറ്റാണ്ടിലധികമായി പൂനൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന പാലിയേറ്റീവ് ഫുഡ് ഫെസ്റ്റിന്റെ ബിരിയാണിക്കുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങി.
"കണ്ണീരൊപ്പാന്‍ നന്‍മയുടെ സ്വാദ് "എന്ന ശീർഷകത്തില്‍ മാര്‍ച്ച് 03ന് നടത്തുന്ന ഫുഡ് ഫെസ്റ്റ് വന്‍ വിജയമാക്കുന്നതിന് സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ആളുകളെ ഉള്‍പ്പെടുത്തി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. റസിഡന്റ്‌സ് അസോസിയേഷനുകള്‍, ക്ലബുകള്‍, സംഘടനകള്‍ കേന്ദ്രീകരിച്ചുള്ള ഓര്‍ഡറുകളാണ് ലഭിച്ചു തുടങ്ങിയത്.
ബുക്കിങ്ങിന് ബന്ധപ്പെടുക:
9446253043, 9495645088, 9946875747.
Tags:
POONOOR