താമരശേരി : താമരശേരി കെ.എസ്ആര്‍ടി.സി ഡിപ്പോയില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതോടെ രണ്ടു ദിവസങ്ങളായി ബസ് സര്‍വീസുകള്‍ മുടങ്ങുന്നു. ബസുകള്‍ ഡിപ്പോയിലും ദേശീയപാതയ്ക്കരികിലായും നിര്‍ത്തിയിട്ടിരിക്കുകയാണ്.
ഡിപ്പോയില്‍ നിന്നും അമ്പതിലധികം കണ്ടക്ടര്‍മാരേയും ഡ്രൈവര്‍മാരടക്കമുള്ള മറ്റു ജീവനക്കാരേയും വിദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതാണ് ഡിപ്പോയുടെ പ്രവര്‍ത്തനം ഭാഗികമായി നിലക്കാന് കാരണമായത്. ഇതിനിടയില്‍ താമരശേരിയിലേക്ക് നിയമനം ലഭിച്ചവര്‍ എത്തിച്ചേരാത്തതുകാരണം വെള്ളി, ശനി ദിവസങ്ങളില്‍ 20 വീതം ഷെഡ്യൂളുകള്‍ മുടങ്ങി.
55 സര്‍വീസുകളാണ് താമരശേരി ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. അധികം പേരെയും തിരുവനന്തപുരം ജില്ലയിലേക്കാണ് സ്ഥലം മാറ്റിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
കോവിഡ് കാലത്ത് സ്വകാര്യ ബസുകള്‍ വേണ്ടത്ര സര്‍വീസ് നടത്താതിരിക്കെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങിയത് യാത്രക്കാരെ ഏറെ വലയ്ക്കുകയാണ്. സര്‍വീസ് മുടങ്ങാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
0 Comments