Trending

ഇന്ത്യയടക്കം 35 രാജ്യങ്ങളുടെ കുവൈത്തിലേക്കുള്ള യാത്ര വിലക്ക് ഒഴിവാക്കി.

കുവൈത്ത്സിറ്റി :കുവൈത്തിലേക്കുള്ള 35 രാജ്യങ്ങളുടെ യാത്ര വിലക്ക് ഒഴിവാക്കി .ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഇന്ന് മുതല്‍ നേരിട്ട് കുവൈത്തിലേക്ക് വരാന്‍ കഴിയും. ഇത് സംബന്ധിച്ചു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ പുറത്തുവിട്ടു.

നേരത്തെ വിലക്കുണ്ടായിരുന്ന 35 രാജ്യങ്ങളെയും വിലക്കുള്ള പട്ടികയില്‍ നിന്നും ഹൈ റിസ്‌ക് പട്ടികയിലേക്കാണ് മാറ്റിയിരിക്കുന്നത് . ഹൈ റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് കുവൈത്തിലേക്ക് വരാം .എന്നാല്‍ ഇവര്‍ 7 ദിവസത്തെ കുവൈത്തിലെ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റീന് പകരം 14 ദിവസത്തെ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണം .ഇതിനായുള്ള തുക യാത്രക്കാരനില്‍ നിന്നും ഈടാക്കും.

കുവൈത്ത് മുസാഫിര്‍ വെബ് സൈറ്റ് വഴിയാണ് യാത്രക്കാര്‍ ഹോട്ടലിനായി രജിസ്റ്റര്‍ചെയ്യേണ്ടത് .ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസത്തെ ഇന്‌സ്ടിട്യൂഷനല്‍ ക്വാറന്റീനില്‍ഏര്‍പ്പെടുത്തുക .പിന്നീടുള്ള 7 ദിവസം ഇവര്‍ ഹോം ക്വാറന്റീനില്‍ കഴിയണം ,വിദേശത്ത് ചികില്‍സ തേടുന്ന സ്വദേശികള്‍, വിദേശത്ത് പഠിക്കുന്ന കുവൈത്ത് വിദ്യാര്‍ത്ഥികള്‍, 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍,നയതന്ത്രപ്രതിനിധികള്‍ , മെഡിക്കല്‍ സ്റ്റാഫ് എന്നിവരെ ഇന്‌സ്ടിട്യൂഷനല്‍ ക്വാറന്റീനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് .ഇവര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റീനില്‍ കഴിയേണ്ടി വരും.

അതേ സമയം യൂ എ ഇ അടക്കം 33 രാജ്യങ്ങളെ കൂടി ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പ് ശുപാര്‍ശ നല്‍കിയിട്ടുണ്ട് .ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ യൂ എ ഇ അടക്കമുള്ള രാജ്യങ്ങള്‍ ഇടത്താവളമാക്കി വരുന്നവര്‍ 7 ദിവസത്തെ കുവൈത്തിലെ ഇന്‌സ്ടിട്യൂഷനല്‍ ക്വാറന്റീന് പകരം 14 ദിവസത്തെ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റീനില്‍ ഇരിക്കേണ്ടിവരും .

Previous Post Next Post
3/TECH/col-right