ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലവര്‍ധന തുടരുന്നതിനിടെ പാചക വാതക വിലയും ഉയരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് (14.2 കിലോ) 50 രൂപ കൂടി വര്‍ദ്ധിച്ചു.ഇന്ന് (തിങ്കളാഴ്ച) മുതല്‍ പ്രാബല്യത്തില്‍ വരും.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കണക്കുപ്രകാരം ഡല്‍ഹിയില്‍ സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന് 769 രൂപയാകും.
പാചക വാചകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നമത്തെ വര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16 നും 50 രൂപ വീതം വര്‍ധിച്ചിരുന്നു.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വര്‍ധന എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ എത്തിനില്‍ക്കെയാണ് പാചകവാതകത്തിന്റേയും വിലവര്‍ധന.
Tags:
INDIA