തിരുവമ്പാടി: ചെറുകിട ജലവൈദ്യുത പദ്ധതിക്ക് ഊന്നൽ നൽകി കൊണ്ടുള്ള നയത്തിൻ്റെ ഭാഗമായി ഇലക്ട്രിസിറ്റി ബോർഡ് നടപ്പിലാക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിർവ്വഹിച്ചു. മുഖ്യാതിഥിയായി രാഹുൽ ഗാന്ധി എം.പിയും ജോർജ്ജ് എം തോമസ് എം.എൽ.എ അധ്യക്ഷതയും വഹിച്ചു.
മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ (2x3 മെഗാവാട്ട്) ഉദ്ഘാടനം മുത്തപ്പൻപ്പുഴ എൽ.പി സ്കൂൾ അങ്കണത്തിൽ വെച്ചും ഓളിക്കൽ (2x2.5 മെഗാവാട്ട്), പൂവാറൻതോട് (2x1.5 മെഗാവാട്ട്) ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം പൂവാറൻതോട് ജി.എൽ.പി സ്കൂൾ അങ്കണത്തിൽ വെച്ചും നടന്നു.
ചടങ്ങുകളിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ഏലിയാമ്മ സെബാസ്റ്റ്യൻ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു ഷിബിൻ, എത്സമ്മ ജോർജ്, പി കുമാരൻ, രാജീവ്കുമാർ കെ, ഡോ. വി ശിവദാസൻ, ഒ ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.
Tags:
THAMARASSERY