കൊടുവള്ളി: വിഖ്യാത ഗസല്‍ ഗായകന്‍ ജഗ്ജിത് സിങിന്റെ 80ാം ജന്മദിനത്തിന്റെ ഭാഗമായി കൊടുവള്ളിയിലെ സംഗീതാസ്വാദകരുടെ കൂട്ടായ്മയായ ഖയാല്‍ സംഘടിപ്പിച്ച ഗസല്‍ സന്ധ്യ ശ്രദ്ധേയമായി.
ജഗ്ജിത് സിങിന്റെ പ്രശസ്തമായ ഗസലുകള്‍ ഷംസു പിലാശേരിയും സംഘവും അവതരിപ്പിച്ചപ്പോള്‍ ഗസല്‍ ചക്രവര്‍ത്തിയുടെ ഈരടികള്‍ സദസ്സും ഏറ്റുപാടി. അതിഥിയായെത്തിയ ഗായകന്‍ എം.എ ഗഫൂറും ഗസലുകളാലപിച്ചു.
എ.കെ അബ്ദുല്‍ മജീദ് ജഗ്ജിത് സിങ്ങിനെ അനുസ്മരിച്ചു. ഖയാല്‍ സെക്രട്ടറി ഒ.കെ കരീം, പ്രസിഡന്റ് കെ.പി ഫൈസല്‍, ട്രഷറര്‍ ബൈജു എന്നിവര്‍ സംസാരിച്ചു.
Tags:
KODUVALLY