എളേറ്റിൽ: കേരള ഗവൺമെന്റ് ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ വിവാഹപ്രായമെത്തിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി സംഘടിപ്പിക്കുന്ന നാലുദിവസം നീണ്ടു നിൽക്കുന്ന പ്രീമാരിറ്റൽ കൗൺസിലിംഗ് കോഴ്സ് എളേറ്റിൽ മർകസ് വാലിയിൽ തുടക്കമായി.
കെപിസി അബ്ദുറഹ്മാൻ ഹാജി യുടെ അധ്യക്ഷതയിൽ പി സി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അൻവർ ഖുതുബി, അബ്ദുൽ സലീം ലത്തീഫി, എന്നിവർ പങ്കെടുത്തു. മൂന്നു മണിക്കൂർ വീതമുള്ള 8 ക്ലാസുകൾ ഇതിന്റെ ഭാഗമായി നടക്കും.
വിവാഹത്തിനു മുന്നോടിയായി യുവതി യുവാക്കളെ അതിനു പാകപ്പെടുത്തുന്ന രൂപത്തിൽ പ്രത്യേകം ആവിഷ്കരിച്ച ക്ലാസുകൾ സർക്കാർ നിർണയിക്കുന്ന ഫാക്കൽറ്റികൾ ആണ് കൈകാര്യം ചെയ്യുക.പി വി അഹമ്മദ് കബീർ സ്വാഗതവും നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS