Trending

HCF സ്റ്റുഡന്റസ് വിംഗ് പോർട്രൈറ് ചാലഞ്ച്_ധർമജൻ ബോൾഗാട്ടി ഉദ്ഘാടനം ചെയ്തു

പൂനൂർ:ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ സ്റ്റുഡന്റസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന
 Portrait Challengeഉദ്ഘാടന കർമ്മം  പ്രശസ്ത സിനിമ താരം  ധർമജൻ ബോൾഗാട്ടി നിർവ്വഹിച്ചു. 2021 ഫെബ്രുവരി 2 ബുധനാഴ്‌ച്ച  കാരുണ്യതീരം ക്യാമ്പസ്സിൽ വച്ചായിരുന്നു പരിപാടി. 

ഉദ്ഘാടന ചടങ്ങിൽ പ്രമുഖ ഇൻസ്റ്റാഗ്രാം താരം dr_chromental_500,  ജില്ലാപഞ്ചായത്ത് അംഗം ഐ.പി.രാജേഷ് എന്നിവർ മുഖ്യാഥിതികളായിരുന്നു.  ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി  സി.കെ.എ.ഷമീർ ബാവയുടെ അധ്യക്ഷതിലായിരുന്നു പരിപാടി നടന്നത്. സ്റ്റുഡന്റസ് വിംഗ് ജനറൽ സെക്രട്ടറി തൗഫീർ കാന്തപുരം സ്വാഗതവും, എക്സിക്യൂട്ടീവ് മെമ്പർ റുഖിയ ജിബിൻ നന്ദിയും പറഞ്ഞു.

2021 ജനുവരിയിൽ ഹെൽത്ത്‌കെയർ ഫൗണ്ടേഷന് കീഴിൽ നിലവിൽ വന്ന സ്റ്റുഡന്റസ് വിങ്ങിന്റെ നേതൃത്വത്തിലുള്ള ആദ്യ പദ്ധതിയാണ് _"പോട്രെയ്റ് ചലഞ്ച്"._ 400 രൂപ കാരുണ്യതീരത്തിന്റ പ്രവർത്തനങ്ങളിലേക്കായി സംഭാവന നൽകുന്നവർക്ക് അവരുടെ ചിത്രം ക്യാൻവാസിൽ വരച്ച് കൊടുക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. രാവിലെ 11മണിക്ക് ആരംഭിച്ച പരിപാടി ഉച്ചക്ക് 1മണിയോടെയാണ്  അവസാനിച്ചത്. 

ഉദ്ഘാടനച്ചടങ്ങിൽ കുടുംബത്തോടെയെത്തിയ ധർമജൻ ബോൾഗാട്ടിക്ക്  ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ വിദ്യാർത്ഥിക്കൂട്ടായ്മയുടെ ഉപഹാരമായി ഒരു ഫാമിലി  പോട്രെയ്റ് വരച്ച് കൊടുക്കുകയും ചെയ്തു.  യുവജനങ്ങളും വിദ്യാർത്ഥി സമൂഹവും സന്നദ്ധ സേവനരംഗത്തേക് കടന്ന് വരുന്നത് ഏറെ പ്രതീക്ഷികൾ നൽകുന്ന കാര്യമാണെന്ന് ഡോ. ക്രോമെന്റൽ അഭിപ്രായപ്പെട്ടു.
Previous Post Next Post
3/TECH/col-right