Trending

കൈവല്യം പദ്ധതി ഉദ്ഘാടനം ചെയ്തു.

പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സ്വയം പര്യാപ്തതയ്ക്കൊരു തൊഴിലറിവ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "കൈവല്യം" പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജ് നിർവ്വഹിച്ചു. കോഴിക്കോട് ഡയറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി. ഹെഡ് മാസ്റ്റർ ടി എം മജീദ് അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചററർ പൗളീന പദ്ധതി വിശദീകരിച്ചു.

കെ അബ്ദുസ്സലീം. എ വി മുഹമ്മദ്, ഫാത്തിമ നൗറിൻ
എന്നിവർ ആശംസകൾ നേർന്നു. പ്രവൃത്തിപരിചയ അധ്യാപിക എം ഷൈനി സ്വാഗതവും കേഡറ്റ് നിരജ്ഞന ലക്ഷ്മി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right