താമരശ്ശേരി: കാരാടി സ്വദേശിയായ സമ്രൂദ് ചികിത്സാ സഹായ കമ്മിറ്റിക്ക് വേണ്ടി ജീവകാരുണ്യ-സനദ്ധ സേവന രംഗത്ത് പ്രമുഖ കൂട്ടായ്മയായ ഗ്രീൻ ആർമി കൊടുവള്ളി ( ഹരിത സേന സൊസൈറ്റി Reg:) സ്വരൂപിച്ച അര ലക്ഷത്തിലധികം രൂപയുടെ ചികിത്സാ സഹായം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ കൈമാറി. ചികിത്സാ സഹായ കമ്മിറ്റിക്ക് വേണ്ടി താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ജനറൽ സെകട്രറി ഹാഫിസ് റഹ്മാൻ ഫണ്ട് ഏറ്റുവാങ്ങി .
ചടങ്ങിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് , സെക്രട്ടറിമാരായ ഇസ്മയിൽ വയനാട് , പി.ജി മുഹമ്മദ് ,ജില്ലാ സെക്രട്ടറി കൗസർ മാസ്റ്റർ , മണ്ഡലം ജനറൽ സെക്രട്ടറി എം നസീഫ്,എം എസ്.എഫ്.സ്റ്റേറ്റ് സെക്രട്ടറി കെ.ടി റഹൂഫ് ,പി.എസ്. മുഹമ്മദലി,സമദ് കോരങ്ങാട്,ഗ്രീൻ ആർമി ട്രസ്റ്റ് ഭാരവാഹികളായ മുനീർ നെല്ലാങ്കണ്ടി , മുജീബ് ആവിലോറ,നദീർ അലി തച്ചംപൊയിൽ എന്നിവർ സംബന്ധിച്ചു.
Tags:
KODUVALLY