Trending

മടവൂർ എ യു പി സ്കൂൾ ചരിത്ര സെമിനാർ സംഘടിപ്പിച്ചു.

മടവൂർ: അധ്യാപകർ വിദ്യാർത്ഥികളായി  മടവൂർ എ യു പി സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.  "ഇന്ത്യൻ റിപ്പബ്ലിക് പിന്നിട്ട വഴിയിൽ " എന്ന വിഷയത്തിൽ നടന്ന ചരിത്ര സെമിനാർ മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു .സ്കൂൾ പ്രധാനധ്യാപകൻ എം അബദുൽ അസീസ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം പി ടി എം ഷറഫുന്നിസ,ഗ്രാമ പഞ്ചായത്ത് അംഗം സോഷ്മ സുർജിത്ത്, പി ടി എ പ്രസിഡൻറ് ടി.കെ അബൂബക്കർ മാസ്റ്റർ ,എം പി രാജേഷ് ,പി യാസിഫ്, വി ഷക്കീല എന്നിവർ ആശംസകൾ അർപ്പിച്ചു.

പി പി സയിദ വിഷയാവതരണം നടത്തി.കെ ടി ഷമീർ, സി ഹുസൈൻ കുട്ടി, , അശ്വിൻ ശരിത്ത് ,വി ബിജേഷ് തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു. എ പി വിജയകുമാർ സ്വാഗതവും മൈമൂന നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right