Trending

റിപ്പബ്ലിക് ദിനത്തിൽ സഹപാഠിക്കൊരു കൈത്താങ്ങ്.

കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ SSLC 94 ബാച്ച് അവരുടെ സഹപാഠിയായിരുന്ന ബിന്ദു ചാവടിയ്ക്ക് വീട് വെയ്ക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിലേക്ക് സമാഹരിച്ച തുകയും കൂടി വിനിയോഗിച്ച് വാങ്ങിയ സ്ഥലത്തിന്റെ ആധാര കൈമാറ്റം പൂർവ്വാദ്യാപകൻ ജോൺ സാർ നിർവ്വഹിച്ചു.

യോഗത്തിൽ കട്ടിപ്പാറപഞ്ചായത്ത് നാലാം വാർഡ് മെമ്പർ അനിൽജോർജ് അദ്ധ്യക്ഷത വഹിച്ചു.

ബാബു സാർ ,രജിത, ഷാജി.p,റോബിച്ചൻ,രാജേഷ് PG വിൽസൻ MM, സഹദേവൻ,രജനി ,ജോൺസൻ ,ബിജു CG എന്നിവർ സംസാരിച്ചു.SSLC 94 ബാച്ചിന്റെ രണ്ടാമത്തെ ഭവന നിർമ്മാണ പദ്ധതിയാണിത്.
Previous Post Next Post
3/TECH/col-right