Trending

കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ മൂന്നു പേരിൽ രണ്ടു പേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാൾ മരിച്ചു.

കോഴിക്കോട്:കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ മൂന്നു പേരിൽ രണ്ടു പേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാൾ മരിച്ചു. മൂന്നാമത്തെ ആൾക്കായുള്ള തിരച്ചിൽ തുടരുന്നു.

കോഴിക്കോട് ലയൺസ് പാർക്കിന് സമീപം ബീച്ചിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം.വയനാട് സ്വദേശികളായ മൂന്നുപേരെയാണ് കാണാതായത്. 

അജയ്, അർഷാദ് എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും,അർഷാദ് മരണപ്പെടുകയായിരുന്നു.

വയനാട് കായക്കുന്ന് സലാമിന്റെ മകനാണ് അർഷാദ്.

ഇവരുടെ കൂടെ ഉണ്ടായിരുന്ന ജെറിൻ  എന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. വെള്ളയിൽ പോലീസും ഫയർ ആൻ്റ് റെസ്ക്യൂ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
Previous Post Next Post
3/TECH/col-right