NEWS NIGHT
2021 ജനുവരി 25 | 1196 മകരം 12 | തിങ്കൾ | മകീര്യം|
🔳തെറ്റ് ചെയ്തിട്ടില്ലെന്ന പൂര്‍ണ ബോധ്യം ഉള്ളതിനാല്‍ നിയമത്തിന്റെ മുന്നില്‍ നിവര്‍ന്നുനില്‍ക്കാന്‍ സാധിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞാണ് അധികാരത്തില്‍ കയറിയതെന്നും എന്നിട്ട് കഴിഞ്ഞ അഞ്ച് വര്‍ഷവും എന്തുചെയ്തെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ഒരു രാഷ്ട്രീയ മര്യാദയുമില്ലാതെ പ്രതിയോഗികളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഗവണ്‍മെന്റിന്റെയും മുഖ്യമന്ത്രിയുടെയും ദയനീയ പരാജയം ഞാന്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🔳മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ജാമ്യം. സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ജാമ്യം ലഭിച്ചത്. എന്നാല്‍ എന്‍.ഐ.എ കേസടക്കമുള്ളതിനാല്‍ ശിവശങ്കറിന് പുറത്തിറങ്ങാന്‍ സാധിക്കില്ല.
🔳കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നില ഗുരുതരം. കോവിഡ് ബാധിച്ച ജയരാജന് ന്യൂമോണിയ കലശലായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഉപകരണത്തിന്റെ സഹായത്തോടൊണ് അദ്ദേഹം ശ്വസിക്കുന്നത്. പ്രമേഹവും വര്‍ധിച്ചിട്ടുണ്ട്.
🔳കേരള സര്‍ക്കാറിന്റെ പ്രവര്‍ത്തന മേഖലയില്‍ മാത്രമല്ല, ദൈനംദിന രാഷ്ട്രീയ നിലപാടുകളിലും ആര്‍.എസ്.എസ്. പ്രീണനം ശക്തമാണെന്ന് ഇടതുപക്ഷ നിരീക്ഷകനും എഴുത്തുകാരനുമായ ഡോ. ആസാദ്. വലതു ജനാധിപത്യ പ്രാദേശിക പ്രസ്ഥാനങ്ങള്‍പോലും അറച്ചുനില്‍ക്കുന്ന അവിശുദ്ധബന്ധത്തിനാണ് സി.പി.എമ്മിലെ പ്രബലവിഭാഗം ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
🔳പാലാ സീറ്റിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അപ്രസക്തമെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം. ജോസ് കെ. മാണിക്ക് കേരളത്തില്‍ പൊതു സ്വീകാര്യതയുണ്ട്. സീറ്റ് വിഷയത്തില്‍ ഒരുതരത്തിലുള്ള അവകാശവാദങ്ങളും ഉന്നയിച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് നേതാവ് റോഷി അഗസ്റ്റിന്‍ പറഞ്ഞു.
🔳കളമശ്ശേരിയില്‍ 17-കാരനെ മര്‍ദിച്ച കേസിലെ പ്രതികളിലൊരാള്‍ തൂങ്ങി മരിച്ച നിലയില്‍. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17 കാരനാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
🔳അന്തരിച്ച നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യയും നടന്‍ സായ്കുമാറിന്റെ അമ്മയുമായ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. കൊട്ടാരക്കരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
🔳കുതിരാന്‍ തുരങ്ക പാത നിര്‍മാണം നിലച്ചതില്‍ ദേശീയ പാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അതോറിറ്റിയുടെ പിടിപ്പുകേടും അനാസ്ഥയും കൊണ്ട് പൊതുജനം ബുദ്ധിമുട്ടുകയാണെന്നും കോടതി. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. കരാറുമായുള്ള തര്‍ക്കങ്ങളും ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ സമരങ്ങളും ജോലിയെ ബാധിച്ചുവെന്ന് ദേശീയ പാത അതോററ്റിയും കോടതിയില്‍ വ്യക്തമാക്കി.
🔳റിപ്പബ്ലിക് ടിവിക്ക് അനുകൂലമായി റേറ്റിങ്ങുകള്‍ കൈകാര്യം ചെയ്തതിന് എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി പണം നല്‍കിയിട്ടുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസ്ഗുപ്ത. മുംബൈ പോലീസിന് നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. എന്നാല്‍ പാര്‍ഥോ ദാസ്ഗുപ്തയുടെ അഭിഭാഷകന്‍ അര്‍ജുന്‍ സിങ് ഈ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. പാര്‍ഥോ ദാസ്ഗുപ്തയെക്കൊണ്ട് നിര്‍ബന്ധിച്ചു പറയപ്പിച്ചതാണ് മൊഴിയിലുളളതെന്ന് അദ്ദേഹം ആരോപിച്ചു.
🔳പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭയിലെ രണ്ടാമന്‍ നമശ്ശിവായം രാജിവെച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നമശ്ശിവായത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതായി പുതുച്ചേരി കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടുന്ന സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. പുതുച്ചേരിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന.
🔳കര്‍ഷകപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ധനിക കര്‍ഷകരോടുള്ള സമീപനത്തില്‍ നയംമാറ്റത്തിനൊരുങ്ങി സി.പി.എം. കര്‍ഷകപ്രക്ഷോഭത്തിന്റെ സാഹചര്യം ചൂണ്ടിക്കാട്ടിയും രാജ്യത്തെ വിവിധ വിഭാഗങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ വിശകലനം ചെയ്തും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച നയരേഖയ്ക്ക് പൊളിറ്റ്ബ്യൂറോ അംഗീകാരം നല്‍കിയതായി അറിയുന്നു.
🔳വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം ഐപിസി 354ന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നും ഇത് സ്ത്രീയുടെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും കോടതി വിശദീകരിച്ചു. 12 വയസ്സുകാരിയുമായി ബന്ധപ്പെട്ട കേസില്‍ ബോംബെ ഹൈക്കോടതി നാഗ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയുടേതാണ് നിരീക്ഷണം.
🔳അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സിക്കിമിലെ നാകുലയിലാണ് മൂന്നു ദിവസം മുന്‍പ് പട്ടാളക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ 20 ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റു. നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യ- ടിബറ്റ് അതിര്‍ത്തിയായ നാകുലയില്‍ ചൈനയുടെ ഒരു പട്രോള്‍ സംഘം നിയന്ത്രണ രേഖ മുറിച്ച് കടന്നതാണ് പ്രകോപനത്തിന് കാരണം.
🔳പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയെ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രധാനമന്ത്രി ഒലിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് നീക്കിയതായി ചെയര്‍മാന്‍ പ്രചണ്ഡയെ പിന്തുണക്കുന്ന വക്താവ് നാരായണ്‍കാജി ശ്രേഷ്ഠ അറിയിച്ചു. ഒലി ഭരണഘടനാവിരുദ്ധമായ തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും ഒലിയോട് പാര്‍ട്ടിയിലെ എതിര്‍വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഒലി വിശദീകരണം നല്‍കാത്തതിനാല്‍ പാര്‍ട്ടിയുടെ കേന്ദ്രസമിതി നല്‍കിയ എക്‌സിക്യൂട്ടീവ് അവകാശങ്ങള്‍ ഉപയോഗിച്ചാണ് തീരുമാനം കൈക്കൊളളുന്നതെന്നും ശ്രേഷ്ഠ പറഞ്ഞു.
🔳ദേശീയ ക്രിക്കറ്റ് താരങ്ങള്‍ക്ക് പുതിയ കായികക്ഷമതാ പരീക്ഷയുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ). നിശ്ചിതസമയത്ത് രണ്ടു കിലോമീറ്റര്‍ ഓടണം. പേസ് ബൗളര്‍മാര്‍ എട്ടുമിനിറ്റ് 15 സെക്കന്‍ഡിലും മറ്റ് ബൗളര്‍മാരും ബാറ്റ്സ്മാന്മാരും വിക്കറ്റ് കീപ്പര്‍മാരും എട്ടുമിനിറ്റ് 30 സെക്കന്‍ഡിലും രണ്ടു കിലോമീറ്റര്‍ പൂര്‍ത്തിയാക്കണം. ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് സെലക്ഷനിലും ഇത് പ്രധാന മാനദണ്ഡമായിരിക്കുമെന്ന് ബി.സി.സി.ഐ. വ്യക്തമാക്കി.
🔳ബ്രസീലിലെ പാല്‍മസ് നഗരത്തിനടുത്തുണ്ടായ വിമാനാപകടത്തില്‍ പാല്‍മസ് ഫുട്ബോള്‍ ക്ലബ് പ്രസിഡന്റ് ഉള്‍പ്പടെ ആറു പേര്‍ മരിച്ചു. ബ്രസീല്‍ കപ്പ് മത്സരത്തില്‍ പങ്കെടുക്കാനായി കളിക്കാരുമായി യാത്ര തിരിച്ച ചെറിയ വിമാനമാണ് അപകടത്തില്‍ പെട്ടത്.
🔳എഫ്.എ കപ്പിലെ ക്ലാസിക്ക് പോരാട്ടത്തില്‍ ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. സ്വന്തം മൈതാനമായ ഓള്‍ഡ്ട്രാഫഡില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ചുവന്ന ചെകുത്താന്‍മാരുടെ വിജയം. ജയത്തോടെ യുണൈറ്റഡ് അഞ്ചാം റൗണ്ടിലേക്ക് മുന്നേറി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചടി.
🔳ആഭ്യന്തര വിമാനങ്ങളില്‍ റിപ്പബ്ലിക് ദിന ഓഫര്‍ വില്‍പ്പനയുമായി ഗോ എയര്‍ രംഗത്ത്. 859 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2021 ഏപ്രില്‍ 22 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കായി 2021 ജനുവരി 22 മുതല്‍ 29 വരെയാണ് ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരം. പ്രത്യേക നിരക്കുകള്‍ ഗോ എയര്‍ ഫ്‌ലൈറ്റുകളിലെ വണ്‍വേ യാത്രകള്‍ക്കും മാത്രമേ ബാധകമാകൂ. ആഭ്യന്തര ശൃംഖലകളിലുടനീളം ഒരു മില്യണ്‍ സീറ്റുകള്‍ 859 രൂപ മുതല്‍ ആരംഭിക്കുന്ന ഓഫര്‍ നിരക്കില്‍ ലഭ്യമാണ്.
🔳കേരളത്തില്‍ വിപുലീകരണം ലക്ഷ്യമിട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 2,000 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ശാഖകളുടെ എണ്ണം 30 ലേക്ക് ഉയര്‍ത്താനും പദ്ധതിയുണ്ട്. നിലവില്‍ കേരളത്തില്‍ ബാങ്കിന് 15 ശാഖകളാണുളളത്. ഇത് വരുന്ന ജൂണോടെ 30 ആയി ഉയര്‍ത്തും. ഇതിന്റെ ഭാഗമായി സോണല്‍ ഓഫീസും ആരംഭിക്കും. നിലവിലുളള 600 കോടി രൂപയുടെ ബിസിനസ് ഇതോടെ 2,000 കോടിയിലേക്ക് ഉയര്‍ത്താനാകുമെന്നാണ് ബിഒഎം കണക്കാക്കുന്നത്. ഡിസംബര്‍ 31 ന് അവസാനിച്ച് മൂന്നാം പാദത്തില്‍ ബാങ്ക് 154 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്റെ മൊത്തം ബിസിനസ് 2,66,875 കോടി രൂപയിലെത്തി. പ്രവര്‍ത്തന ലാഭം 902 കോടി രൂപയാണ്.
🔳ഇന്ത്യക്കായി ബിഎസ്-6 എന്‍ജിനോടു കൂടിയ മൂന്ന് സ്‌ക്രാംബ്ലര്‍ ബൈക്കുകളുമായി ഇറ്റാലിയന്‍ പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാട്ടി. കമ്പനിയുടെ മോട്ടോര്‍സൈക്കിളുകളായ സ്‌ക്രാംബ്ലര്‍ ഡാര്‍ക്ക്, സ്‌ക്രാംബ്ലര്‍ ഐക്കണ്‍, സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോ എന്നിവയാണ് പുതിയ ബൈക്കുകള്‍ള യഥാക്രം 7.99 ലക്ഷം രൂപ, 8.49 ലക്ഷം രൂപ, 10.99 ലക്ഷം രൂപയുമാണ് ഈ ബൈക്കുകളുടെ ഇന്ത്യയിലെ എക്സ്ഷോറും വില.