Trending

വയനാട് ചുരം ചിപ്പിലിത്തോട്- മരുതിലാവ് - തളിപ്പുഴ ബൈപാസ് യാഥാർഥ്യമാക്കണം: എം.കെ. രാഘവൻ എം.പി.

താമരശ്ശേരി: വയനാട് ചുരത്തിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി നിർദിഷ്ട ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ബൈപാസ് എത്രയും
വേഗം യാഥാർഥ്യമാക്കണമെന്ന് എം.കെ. രാഘവൻ എംപി. ടൂറിസം രംഗത്ത് അനന്ത സാധ്യതകളുള്ള വയനാടിന്റെ ജീവ നാഡി കൂടിയായ ദേശീയ
പാത 766 ൽ പെടുന്ന വയനാട് ചുരത്തിൽ ബൈപാസ് നിർമിക്കേണ്ടത് ഭരണ കൂടത്തിന്റെ ബാധ്യതയാണെന്നും കോഴിക്കോട് എംപി
അഭിപ്രായപ്പെട്ടു.

നിർദിഷ്ട ചുരം ബൈപാസ് നിർമിക്കണമെന്നാവശ്യപ്പെട്ട് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ
മുന്നോടിയായി ഇന്നലെ കൈതപ്പൊയിൽ നോളജ് സിറ്റിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടര കിലോമീറ്റർ വന ഭൂമി ലഭ്യമാക്കി ഹെയർ പിൻ വളവുകളില്ലാതെ 14.400കിലെ മീറ്റർ ദൂരത്തിൽ നിർമിച്ച് ചുരത്തിൽ വൺവെ ട്രാഫിക്
ഏർപ്പെടുത്താൻ കഴിയുന്നു ഈ റോഡ് യാഥാർമായി കിട്ടുന്നതിനുള്ള ശ്രമങ്ങൾ രാഹുൽഗാന്ധി എംപിയുമായി ബന്ധപ്പെട്ട് പാർലമെന്റിൽ
നടത്തുമെന്നും എം.കെ. രാഘവൻ എം.പി സെമിനാറിൽ ഉറപ്പ് നൽകി.ബൈപാസ് നിർമിക്കുന്നതിനാവശ്യമായ വന ഭൂമി ലഭിക്കുന്നതിനു കാല താമസം നേരിടുകയാണെങ്കിൽ വന ഭാഗത്ത് തുരങ്ക പാത നിർമിച്ചും ബൈപാസ് യാഥാർഥ്യമാക്കാവുന്നതാണ്.

വന ഭൂമി വിട്ടു കിട്ടിയിട്ടും ചുരത്തിലെ 6,7,8 വളവുകൾ വീതി കൂട്ടി നവീകരിച്ച് പൂട്ടുകട്ട പാകി നിലവിലുള്ള റോഡ് സംരക്ഷിക്കാൻ നടപടി
സ്വീകരിക്കാത്തതിനെതിരെ സെമിനാറിൽ വൻ പ്രതിഷേധം ഉയർന്നു. വന്നു. ചുരം റോഡിൽ അനുദിനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഗതാഗത
കുരുക്കു കണക്കിലെടുത്ത് വലിയ ട്രക്കുകൾക്കും ടിപ്പറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്നും സെമിനാർ ആവശ്യപ്പെട്ടു.

ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻകുട്ടി ആധ്യക്ഷ്യം വഹിച്ചു. ടി.എം. റഷീദ് വയനാട് വിഷയാവതരണം നടത്തി.
കൺവീനർ ടി.ആർ.ഒ. കുട്ടൻ, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, വയനാട് ഡെവലെപ് മെന്റ് ഫോറം പ്രസിഡന്റ്
സൈത് തളിപ്പുഴ, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് വി.കെ. മൊയ്തു മുട്ടായി, സെക്രട്ടറി പി കെ. സുകുമാരൻ, വ്യാപാരി വ്യവസായി ഏകോപന
സമിതി ജില്ലാ സെക്രട്ടറി അമീർ മുഹമ്മദ് ഷാജി, ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന സെക്രട്ടറി മാർട്ടിൻ തോമസ്, മുൻ ജില്ലാ പഞ്ചായത്ത്
മെംബർ വി.ഡി. ജോസഫ്, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുൽത്താൻ, കോടഞ്ചേരി പ്രസിഡന്റ് അലക്സ് തോമസ്, കട്ടിപ്പാറ
പ്രസിഡന്റ് മോയത്ത് മുഹമ്മദ്, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹിമാൻ, കൊടുവള്ളി മുൻസിപ്പൽ ചെയർമാൻ അബ്ദു വെള്ളറ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right