Trending

വോൾട്ടേജ് ക്ഷാമം: ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ നിവേദനവുമായി നാട്ടുകാർ

കൊടുവള്ളി : കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന കണ്ടിയിൽ ഭാഗങ്ങളിൽ നൂറോളം കുടുംബങ്ങൾക്ക് കടുത്ത വോൾട്ടേജ് ക്ഷാമം ആണ് നേരിടുന്നത് വിദ്യാഭ്യാസത്തിന് അടക്കം മൊബൈലുകൾ ഉപയോഗിക്കേണ്ട ഈ സന്ദർഭത്തിൽ  മൊബൈൽ ചാർജ് ചെയ്യാൻ പോലും പറ്റാത്ത രീതിയിൽ വോൾട്ടേജ് ക്ഷാമം നേരിടുന്നു ത്രീ ഫൈസ് ലൈനുകൾ  കൃഷിയിടങ്ങളിലൂടെ ആയതുകൊണ്ട് പലപ്പോഴും കേടുപാടുകൾ സംഭവിക്കുന്നത് സ്ഥിരം പതിവാണ് ത്രീ ഫേസ് ലൈനുകൾ റോഡിലൂടെ ആക്കിയും കണ്ടിയിൽ ഭാഗത്ത് ഒരു ട്രാൻസ്ഫോമർ സ്ഥാപിച്ചും വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിൽ അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശത്തെ ജനങ്ങൾ പതിനാലാം വാർഡ് മെമ്പർ വി പി അഷ്റഫിൻറെ നേതൃത്വത്തിൽ  കൊടുവള്ളി സബ് എൻജിനീയർ മൻസൂർ പി പി ക്ക് നിവേദനം നൽകി.

അബ്ദുൽസലാം പനാട്ടു പള്ളി, ലത്തീഫ് കണ്ടിയിൽ, അസ്ലം കിഴക്കേകണ്ടി,  റാഷിദ് പനാട്ടുപള്ളി, ജുനൈസ് കണ്ടിയിൽ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right