Trending

ഗ്രാമ പഞ്ചായത്ത് സാരഥികൾക്ക് പന്നിക്കോട്ടൂരിൽ സ്വീകരണം നൽകി

പന്നിക്കോട്ടൂർ: നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും  യു.ഡി.എഫ്. ജനപ്രതിനിധികൾക്കും പന്നിക്കോട്ടൂർ ശാഖ മുസ്ലിം യൂത്ത് ലീഗ് സ്വീകരണം നൽകി. രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസണായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജസീല മജീദിനെ സ്വീകരിച്ചാനയിച്ചു കൊണ്ടുള്ള ബഹുജന റാലിയോടനുബന്ധിച്ച് നടന്ന സ്വീകരണ സമ്മേളനം കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി.ഇല്യാസ് ഉദ്ഘാടനം ചെയ്തു.

യുത്ത് ലീഗ്  ശാഖാ പ്രസിഡണ്ട് എം.കെ. ഇർഷാദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി  ആഷിഖ് ചെലവൂർ മുഖ്യ പ്രഭാഷണം നടത്തി. എ.ടി.മുഹമ്മദ് മാസ്റ്റർ അനുമോദന പ്രഭാഷണം നടത്തി.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി. എം. അഹമ്മദ് കുട്ടി ഹാജി, സീനിയർ വൈ. പ്രസിഡണ്ട് മാന്തോട്ടം ഹുസയിൻ, ഖത്തർ കെ.എം.സി.സി സംസ്ഥാന ജന.സെക്രട്ടറി അസീസ് ഹാജി നരിക്കുനി, പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സി. മാധവൻ മാസ്റ്റർ, പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് പി.സി.ആലി ഹാജി, എൻ.കെ.മുഹമ്മദ് മുസ്ല്യാർ, എം.സി.ഇബ്രാഹിം, കെ.കെ. അബ്ദുറഹിമാൻ, പി.ടി.അഷ്റഫ്, പഞ്ചായത്ത് യൂത്ത് ലീഗ് ജന.സെക്രട്ടറി ബി.സി.ഷാഫി മാസ്റ്റർ, ദളിത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിലെ വിശിഷ്ടാതിഥി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സലിം, 
രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസണായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജസീല മജീദ്, 
ജില്ലാ പഞ്ചായത്ത് അംഗം ഐ.പി.രാജേഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലം, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺ ജസീല മജീദ്, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺ ഉമ്മുസൽമ കുമ്പളത്ത്, അംഗങ്ങളായ സി.പി. ലൈല, മൊയ്തി നെരോത്ത്, സുനിൽകുമാർ, കെ.കെ.സുബൈദ, ഷറീന ഈങ്ങാപാറയിൽ തുടങ്ങിയവർ സ്വീകരണം ഏറ്റുവാങ്ങി ചടങ്ങിൽ സംസാരിച്ചു. യൂത്ത് ലീഗ് ശാഖ ജന.സെക്രട്ടറി ബി.സി.ഷാഫി ചടങ്ങിന് നന്ദി പറഞ്ഞു.


Previous Post Next Post
3/TECH/col-right