Trending

എസ്.സി. കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 2020 21 ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു.കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹിമാൻറെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസ്റി പി പി  ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ കെ ജബ്ബാർ മാസ്റ്റർ, മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, സിഎം ഖാലിദ്, മജീദ്,  വിനോദ് കുമാർ, അർഷദ് കിഴക്കോത്ത്, വി പി അഷ്റഫ്, റംല മക്കാട്ട് പൊയിൽ, സാജിദത്ത് , വഹീദ ടീച്ചർ, ജസ്ന പറക്കുന്ന്, പ്രിയങ്ക കരൂഞിയിൽ, സജിത, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എം മനോജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ, അസിസ്റ്റൻറ് സെക്രട്ടറി മുജീബ് എന്നിവർ സന്നിഹിതരായി.
Previous Post Next Post
3/TECH/col-right