കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കോഴി മാലിന്യ സംസ്ക്കരണ പ്ലാന്റ് ഫ്രഷ് കട്ട് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. പ്ലാന്റിൽ നിന്നുള്ള ദുർഗന്ധം മൂലം അഞ്ചു കിലോ മീറ്റർ ദൂര പരിധിക്കുള്ളിൽ ജനങ്ങൾ ദുരിതത്തിലായ സാഹചര്യത്തിൽ നിരവധി പരാതികൾ ഗ്രാമ പഞ്ചായത്തിൽ ലഭിച്ചതിനെ തുടർന്നാണ് അധികൃതർ സ്ഥാപനം സന്ദർശിച്ചത്.
ജനങ്ങൾ ഉയർത്തിയ പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് അധികൃതർ സ്ഥാപന ഉടമകൾക്ക് നിർദേശം നൽകി. ദുർഗന്ധ പ്രശ്നം പരിഹരിക്കാതെ സ്ഥാപനം പ്രവർത്തിക്കാൻ അനുമതി നൽകുകയില്ലായെന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് പറഞ്ഞു.
സംഘത്തിൽ പ്രസിഡന്റ് മുഹമ്മദ് മോയത്ത്, സ്ഥിരം സമിതി അധ്യക്ഷൻ ഷാഹിം ഹാജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രേംജി ജയിംസ്, അഷ്‌റഫ് പൂലോട് തുടങ്ങിയവർ ഉണ്ടായിരുന്നു.
0 Comments