Trending

കെ. എസ്. ആർ. ടി. സി. ബസ്സിന്‌ നാട്ടുകാരുടെ സ്വീകരണം.

ചിരകാലഭിലാഷം പൂർത്തീകരിച്ച്‌ ഓടിയെത്തിയ കേരള സ്റ്റേറ്റ്ട ട്രാൻസ്‌പോർട് ബസ്സിന്‌ നാട്ടുകാരുടെ സ്വീകരണം. ഇന്നലെ രാവിലെ താമരശ്ശേരിയിൽ നിന്നും അലങ്കരിച്ച്‌ ബാലുശ്ശേരിയിൽ എത്തിച്ച ബസ്സ് ഉച്ചയോടെ അവിടെ നിന്നും പുറപ്പെട്ട് കപ്പുറം -ഇയ്യാട് -എളേറ്റിൽ -നരിക്കുനി -കുന്നമംഗലം വഴി മെഡിക്കൽ കോളേജിലേക്ക് ആദ്യ സർവീസ് തുടങ്ങി.

ബസ്സിന്‌ ബാലുശ്ശേരി, ഇയ്യാട്, കപ്പുറം, കുറുങ്ങോട്ട് പാറ, പന്നിക്കോട്ടൂർ അങ്ങാടികളിൽ നാട്ടുകാർ സ്വീകരണം നൽകി.മധുര പലഹാരങ്ങൾ വിതരണം ചെയ്‌തും, പുഷ്പഹാരം ചാർത്തിയും ഈ പൊതുഗതാഗത ബസ്സിനെ നാട്ടുകാർ വരവേറ്റു.

ജനപ്രതിനിധികൾ, കെ. എസ്. ആർ. ടി. സി. ഉദോഗസ്ഥർ, പ്രദേശത്തെ, സാംസ്കാരിക - രാഷ്ട്രീയ പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. 

Previous Post Next Post
3/TECH/col-right