Trending

ഇക്കാസ് ; വിടവാങ്ങിയത് തലമുറകളുടെ ലക്ഷണം പറഞ്ഞ പ്രതിഭ: ഡോ. ഇസ്മായിൽ മുജദ്ദിദി

കാന്തപുരം പ്രദേശത്താണ് ജീവിച്ചതെങ്കിലും ഈ കാൽനട സഞ്ചാരി എത്തിച്ചേരാത്ത പ്രദേശങ്ങൾ കൊടുവള്ളി, ബാലുശേരി മേഖലകളിൽ വിരളമാണ്. നിരവധി പഴഞ്ചൊല്ലുകളും നാട്ടുവർത്തമാനങ്ങളും ശൈലികളും നാടൻ പാട്ടുകളുമായി സാധാരണ ജനങ്ങൾക്കും വീട്ടമ്മമാർക്കും സുപരിചിതനാണ് ഇക്കാസ് ക്കാ.

പുതിയ തലമുറയെ പരിചയപ്പെടുന്ന സവിശേഷമായ ശൈലി അദ്ദേഹത്തിൻ്റെ പ്രതിഭയെ വിളിച്ചറിയിക്കും. 
ങ്ങി ഏടാ? ഒറ്റനോട്ടവും
ഇന്ന ആളുടെ മുഖഛായ ഉണ്ടല്ലോ?
ആരെ മോനാ?
മറുപടി പറയേണ്ട താമസം;ഉക്കാസ് ക്കാ മാതാ പിതാക്കളുടെ പ്രദേശവും അവരുടെ പിതാക്കളും പഴയ കാല ചരിത്രവും നിന്ന നിൽപിൽ പറയും...

പിന്നെ തോർത്ത് തലയിൽ കെട്ടി, അല്ലേൽ തോളിലിട്ട് ഒരു പോക്ക് പോകും. വല്ല സുഫിസ്റ്റ്കളുടെ ശൈലിയിലെ അപൂർവതയായിരുന്നു അദ്ദേഹം. ഒരിക്കൽ കണ്ടവർ അവരെ മറക്കില്ല. ഏത് ആൾക്കൂട്ടത്തിലും ശ്രദ്ധേയൻ. ബസ് യാത്രകളിൽ ഉൾപെടെ രസകരമായ ഉദ്ധരണികൾ കേൾക്കാം.

മുറതെറ്റാതെ കാരക്കാട്ടിൽ നേർച്ചകളിലെ താരമായെത്തിയിരുന്ന ഇ ക്കാസ്ക്കാ നിരവധി തവണ സംസാരിച്ചിരുന്നത് എൻ്റെ മാതാവിൻ്റെ കുടുംബപരമ്പരയെക്കുറിച്ചായിരുന്നു.എല്ലാവർക്കും ഇത്തരം അനുഭവങ്ങൾ ധാരാളം കാണും.

നാഥൻ മഗ്ഫിറത്തും സ്വർഗീയ അനുഗ്രഹങ്ങളും നൽകട്ടെ. ആമീൻ
Previous Post Next Post
3/TECH/col-right