Trending

ഓൺലൈൻ മീഡിയ റിപ്പോർട്ടേർസ് അസോസിയേഷന്റെ ജനറൽ ബോഡി ഇന്ന് താമരശ്ശേരിയിൽ

കോഴിക്കോട് : ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ രജിസ്ട്രേഡ്  കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടസ് അസോസിയേഷന്റെ (OMAK) ജനറൽബോഡി യോഗം "അക്വൈന്റ്" ഇന്ന്  താമരശ്ശേരിയിൽ വെച്ച് നടക്കും.
ചടങ്ങിൽ ജനപ്രതിനിധികൾ മാധ്യമപ്രവർത്തകർ, നിയമസഹായ വിദഗ്ദർ തുടങ്ങിയവർ സംബന്ധിക്കും. അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണവും നവ മാധ്യമ രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബദ്ധിച്ചുള്ള സെമിനാറും ക്ലാസ്സുകളും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

താമരശേരിയിൽ നടന്ന പത്രസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് സത്താർ പുറായിൽ, ജനറൽ സെക്രട്ടറി ഫാസിൽ തിരുവമ്പാടി, വൈസ് പ്രസിഡന്റ് റഊഫ് എളേറ്റിൽ, ജോയിൻ സെക്രട്ടറിമാരായ ഹുനൈസ്, ജോർജ് ഫിലിപ്പ്, രക്ഷാധികാരികളായ സിദ്ദീഖ് പന്നൂര്, അബ്ദുൾമജീദ് കെ.കെ, അബീഷ്, പി.ആർ.ഓ ഹബീബി എന്നിവർ സംസാരിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീർ പി ജെ,അജ്നാസ് കട്ടാങ്ങൽ,റമീൽ മാവൂർ എന്നിവർ സംബന്ധിച്ചു
Previous Post Next Post
3/TECH/col-right