Trending

ഡോ.ഫർസാനയെ ആദരിച്ചു.

നിംഹാൻസ് ബാംഗ്ലൂർ ഡി.എം  ന്യൂറോളജി സൂപ്പർ സ്പെഷ്യലിറ്റി പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡോ.ഫർസാനയെ പന്നൂർ തണൽ എഡ്യൂക്കേഷണൽ & ചാരിറ്റബ്ൾ ട്രസ്റ്റ് ആദരിച്ചു . 
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ കയ്യലശ്ശേരി വഹീദ ടീച്ചർ ഉപഹാര സമർപ്പണം നടത്തി .

പന്നൂർ ഒതയോത്ത് പൊയിൽ ഇജാസ് അലിയുടെ ഭാര്യയായ ഫർസാന ഒതയോത്ത് പുറായിൽ മഠത്തുംകുഴിയിൽ മോയിൻകുട്ടി - റൈഹാന ദമ്പതികളുടെ പുത്രിയാണ് .

തണൽ എക്സിക്യൂട്ടീവ് ഡയരക്ടർ കെ.ടി റഊഫ് അദ്ധ്യക്ഷത വഹിച്ചു . പാട്ടത്തിൽ അബൂബക്കർ ഹാജി , എം.പി ഉസ്സയിൻ ഹാജി , അലവി , ഹാരിസ് പി.കെ ,  ഷഫീഖ് ടി.പി , ഉമ്മർ കുനിയിൽ , ജസീൽ എം.പി , ഫവാസ് വി എന്നിവർ സംബന്ധിച്ചു .
Previous Post Next Post
3/TECH/col-right