Trending

കരിപ്പൂർ വിമാനാപകട നഷ്ടപരിഹാരം : എയർ ഇന്ത്യ എക്സ്പ്രസ് ഹെൽപ്ഡെസ്ക് ഇന്ന് (28/12/2020) മുതൽ

എയർ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തത്തിലെ നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി വിമാന കമ്പനി ഹെൽപ്ഡെസ്ക് തുറക്കുന്നു. ഇന്ന് (തിങ്കളാഴ്ച) മുതൽ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കോഴിക്കോട് ഓഫിസിൽ ഡെസ്ക് പ്രവർത്തനം തുടങ്ങും. എല്ലാ പ്രവർത്തി ദിവസങ്ങളിലും ഓഫീസ് സമയങ്ങളിൽ സേവനം ലഭ്യമാകും.

നഷ്ടപരിഹാരത്തിനുളള ക്ലൈം ഫോം പൂരിപ്പിക്കുക, ആവശ്യമായ രേഖകൾ ക്രമീകരിക്കുക, സംശയങ്ങൾക്ക് മറുപടി നൽകുക തുടങ്ങിയ സേവനങ്ങളാണ് ഇവിടെ ലഭ്യമാവുക. അപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ ബന്ധുക്കൾക്കുമായാണ് ഈ സേവനം. വിമാന കമ്പനി ഓക്ടോബർ മാസം ആദ്യം തന്നെ പൂപിപ്പിച്ച് നൽകേണ്ട ക്ലൈം  ഫോറം പരിക്കേറ്റ എല്ലാ യാത്രക്കാർക്കും മരണപ്പെട്ടവരുടെ അടുത്തബന്ധുക്കൾക്കും കൈമാറിയിട്ടുണ്ട്. ഈ ഫോം പൂരിപ്പിച്ച് വിമാനകമ്പനിയെ ഏൽപ്പിക്കുന്നതോടെയാണ് നഷ്ടപരിഹാരനടപടികൾ തുടങ്ങുന്നത്.

ഇതിനകം ഫോം പൂരിപ്പിച്ച് തിരികെ നൽകാത്തവർ ഫോം പൂരിപ്പിച്ച് നൽകണമെന്നും എയർ ഇന്ത്യ എക്സ് പ്രസ്  ആവശ്യപ്പെട്ടിട്ടുണ്ട്. ഹെല്പ് ഡസ്കിൽ നേരിട്ട് എത്താൻ സാധിക്കാത്ത യാത്രക്കാർക്കും കുടുംബാംഗങ്ങൾക്കും 8590975761, 8590983213 നമ്പറുകളിൽ ഫോണിലൂടെയോ വാട്സ്ആപ്പിലൂടെയോ ഹെൽപ്ഡെസ്കുമായി ബന്ധപ്പെടാം.. ഇ-മെയിൽ ഐഡി: compensation@airindiaexpress.in.

ഹെൽപ് ഡെസ്ക് വിലാസം: IX 1344- കോമ്പൻസേഷൻ ഹെൽപ് ഡെസ്ക്, എയർ ഇന്ത്യ എക്സ്പ്രസ്, ഈറോത്ത് സെന്റർ 5/3165, ബാങ്ക് റോഡ്, വെള്ളയിൽ, കോഴിക്കോട്, പിൻ-673001

Previous Post Next Post
3/TECH/col-right