Trending

സ്വന്തം ഉണ്ടാക്കിയ ഇൻക്യുബേറ്ററിൽ മുട്ട വിരിയിച്ച് പത്താം ക്ലാസ്സുകാരൻ അനിരുദ്ധ് അനീഷ്

പൂനൂർ: സ്വന്തം ഉണ്ടാക്കിയ ഇൻക്യുബേറ്ററിൽ മുട്ട വിരിയിച്ച് പുനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിലെ പത്താം ക്ലാസ്സുകാരൻ അനിരുദ്ധ് അനീഷ് മികവ് തെളിയിച്ചു.

കാർഡ്  ബോർഡിൽ തെർമോകോൾ ഉറപ്പിച്ച ശേഷം 12 വോൾട്ട് ഡിസി വൈദ്യുതിയും 240 വോൾട്ട് എ സി വൈദ്യുതിയും നൽകാനുള്ള സജ്ജീകരണം ഒരുക്കി. ചൂട് അളക്കാൻ സെൻസറും തെർമോസ്റ്റാറ്റും ബൾബും ഫാനും ഉപയോഗിച്ച് ചൂട് 37.4 ഡിഗ്രീ സെൽഷ്യസിൽ ക്രമീകരിച്ചു. മുള്ളൻ കോഴി, കരിങ്കോഴി, നാടൻ കോഴി എന്നിവയുടെ മുട്ടകളാണ് വിരിയിച്ചത്.

അനിരുദ്ധ് അനീഷ് പൂനൂർ ഇരുമ്പോട്ടു പൊയിൽ അനീഷ് കുമാർ പി പി യുടെയും ഷാനി യുടെയും മകനാണ്.

ഇന്ക്യുബേറ്റർ ഉണ്ടാക്കിയ വിധം.: 

ആദ്യമായി കാർ ബോർഡിൽ തെർമോകോൾ കട്ട് ചെയ്ത് അഡ്ജസ്റ്റ് ചെയ്തു വെച്ചു. അതിനുശേഷം Thermostat കണക്ട് ചെയ്തു അതിൽ 12 volt Direct Current ഉം 240 volt Alternative Current ഉം suppley ചെയിതു. ബോക്സിന്റെ  ഒരു മൂലയിൽ ചൂട് അളക്കാൻ വേണ്ടി സെൻസർ വെച്ചു. അത് തെർമോസ്റ്റാറ്റ് മായി കണക്ട് ചെയ്തു. സെൻസർ വലതുഭാഗത്തും ബൾബ് ഇടതുഭാഗത്തും ആയിട്ട് സെറ്റ് ചെയ്തു. 60 വാൾട്  ഫിലമെന്റ് ബൾബ് തെർമോസ്റ്റാറ്റി ന്റെ switch  മായി കണക്ട് ചെയ്തു. അതിനുശേഷം തെർമോസ്റ്റാറ്റ് 37.5 ഡിഗ്രി ചൂടിൽ ഓഫ് ആകാനും അതിനുശേഷം 37.3 ഡിഗ്രി തണുക്കുമ്പോൾ ഓൺ ആകാനുള്ള value set  ചെയ്തു. 12V Dc യിൽ CPU Fan connect ചെയിതു. ആവിയായി പൊന്തുന്ന വെള്ളം CPU Fan മുഖേന പെട്ടിയിലെ കോഴിമുട്ടയുടെ ഈർപ്പം നിലനിർത്താൻ സഹായിച്ചു.  അതിനുശേഷം ബോക്സിന് അടിഭാഗത്ത് പേപ്പർ വിരിച്ചു. കോഴിമുട്ട ഇറക്കിവെച്ചു. ശേഷം കോഴിമുട്ടയുടെ മോയ്സ്ചർ നഷ്ടപ്പെടാതിരിക്കാൻ ബൾബിന് ടിയിൽ 4 ഗ്ലാസ് കളിലായി  വെള്ളം വെച്ചു. അതിനുശേഷം തെർമോകോൾ കട്ട് ചെയ്ത് കാർബോർഡ് നന്നായി കവർ ചെയ്യുന്ന രീതിയിൽ മൂടിവെച്ചു. ഓരോ ദിവസവും രാവിലെ 9 മണിക്കും വൈകുന്നേരം ആറു മണിക്കും കോഴിമുട്ട പകുതി തിരിച്ചു. ഗ്ലാസിൽ വെള്ളം കുറയുന്നതിനനുസരിച്ച് ഒഴിച്ചുകൊടുത്തു. 24 മണിക്കൂറും ഇൻക്യുബേറ്റർ പ്രവർത്തിച്ചുകൊണ്ടിരുന്നു. പത്തൊമ്പതാമത്തെ ദിവസം മുകളിൽ മൂടിവെച്ച് തെർമോകോൾ അല്പം നീക്കി ഓക്സിജൻ അകത്ത് പ്രവേശിക്കാനുള്ള അവസ്ഥ സൃഷ്ടിച്ചു. ഇരുപതാമത്തെ ദിവസം മുട്ടകളിൽ ചിലത് ചെറിയ പൊട്ടു ഉണ്ടാക്കി. അന്നത്തെ ദിവസം മുട്ടകൾ തിരിച്ചില്ല. ഇരുപത്തി ഒന്നാമത്തെ ദിവസം കൊക്ക് പുറത്തിടുക യും ചെറിയതോതിൽ ശബ്ദമുണ്ടാക്കാൻ തുടങ്ങി.മൂന്നുനാല് മണിക്കൂറിനുശേഷം കോഴി കുഞ്ഞുങ്ങൾ സ്വയം മുട്ട പൊട്ടിച്ച് പുറത്തുവന്നു. വിരിഞ്ഞ കുഞ്ഞുങ്ങളെ മാറ്റാനായി മറ്റൊരു ബോക്സ് സജ്ജീകരിച്ചു. അതിനായി ന്യൂസ് പേപ്പർ കൈകൊണ്ട് നന്നായി ചുരുട്ടി ഫ്രിക്ഷൻ കൂട്ടി. കാരണം കോഴിക്കുഞ്ഞുങ്ങൾക്ക് ഫ്രിക്ഷൻ കുറഞ്ഞ വസ്തുക്കളിൽ നിൽക്കാനും  നടക്കാനും കഴിയില്ല. അതിനുശേഷം ബോക്സിൽ Incandascent Lamp അൽപം ഉയർത്തി കോഴിക്കുഞ്ഞുങ്ങൾക്ക് ചൂടു ലഭിക്കുന്ന വിധം സെറ്റ് ചെയ്തു.ഇരുപത്തി രണ്ടാമത്തെ ദിവസം രാവിലെ കോഴിക്കുഞ്ഞുങ്ങൾക്ക് സ്റ്റാർട്ടർ തീറ്റ അരിച് ചെറിയ പൊടിയായി കൊടുത്തു. ബോക്സിൽ വെള്ളവും വെച്ചു.
Previous Post Next Post
3/TECH/col-right