താമരശ്ശേരി: നക്ഷത്രവിളക്കും ദീപാലങ്കാരങ്ങളും പുൽക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം ഒരുക്കി നാടെങ്ങും ക്രിസ്മസിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. വ്യാഴാഴ്ച സന്ധ്യമുതൽ ദേവാലയങ്ങളിൽ ക്രിസ്മസ് ദിനത്തോടനുബന്ധിച്ചുള്ള യാമ പ്രാർഥനകൾ, ക്രിസ്മസിന്റെ പ്രത്യേക ശുശ്രൂഷകൾ, പ്രദക്ഷിണം, വചനപ്രഘോഷണം, കുർബാന എന്നിവ നടക്കും.
എന്നാൽ, ഉണ്ണിയേശുവിന്റെ തിരുപ്പിറവിസന്ദേശവുമായെത്തുന്ന കാരൾ സംഘത്തിന്റെ പര്യടനത്തിന് കോവിഡ് തടസ്സമായിരിക്കയാണ്.
പുതുപ്പാടി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഫാ. ഗീവർഗീസ് ജോർജ്, പുതുപ്പാടി സെയ്ന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ റവ. ഫിന ഹാസ് റമ്പാൻ, കാക്കവയൽ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാ. അരുൺ സക്കറിയ മാർക്കോസ്, പുതുപ്പാടി സെയ്ന്റ് പോൾസ് ആശ്രമ ചാപ്പലിൽ ഫാ. ജോൺ വി. ഡേവിഡ്, പുതുപ്പാടി സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഫാ. ബേസിൽ ടി. ഏലിയാസ്, മൈക്കാവ് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഫാ. ജെയിംസ് ഫിലിപ്പോസ് എന്നിവർ തിരുപ്പിറവി ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
Tags:
THAMARASSERY