എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പതിനെട്ട് വാർഡുകളിലെയും മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിനു സമീപത്തായി പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു ചടങ്ങ്.
റിട്ടേണിങ്ങ് ഓഫീസർ മുരളീകൃഷ്ണൻ മുതിർന്ന അംഗം മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർക്കും മറ്റുള്ളവർക്ക് മുഹമ്മദ് മാസ്റ്ററും സത്യ വാചകം ചെല്ലിക്കൊടുത്തു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. സി ഉസയിൽ മാസ്റ്റർ, എം.എ റസാഖ് മാസ്റ്റർ, ഇബ്രാഹിം എളേറ്റിൽ, കൊത്തിൾ കണ്ടി അബ്ദുറഹിമാൻ ഹാജി, യു.പി നഫീസ , എം.എ ഗഫൂർ, മൂത്തേടത്ത് ഗഫൂർ, അബ്ദുദുൽ വഹാബ് തുടങ്ങിയവർ ആശംസകൾ നേർന്നു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ആർ രൻജിത്ത് സ്വാഗതവും പി.ഖാലിദ് നന്ദിയും പറഞ്ഞു. സി.പി.എം അംഗങ്ങളൾ ദൃഢ പ്രതിജ്ഞയും, മറ്റുള്ളവർ ദൈവനാമത്തിലുമാണ് പ്രതിജ്ഞ ചെല്ലിയത്. മുതിർന്ന അംഗം മഗലങ്ങാട്ട് മുഹമ്മദ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അംഗങ്ങളുടെ പ്രഥമ യോഗവും നടന്നു.
0 Comments