തിരുവനന്തപുരം:2021 മാർച്ച് 17 മുതൽ രാവിലെ പ്ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എൽ.സി. പരീക്ഷയും നടത്തും. കൂടുതൽ ചോദ്യങ്ങൾ നൽകി അവയിൽനിന്നു തിരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നൽകുന്നത് പരിഗണിക്കും. പരീക്ഷ, വിദ്യാർഥി സൗഹൃദമായിരിക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അവർ പരീക്ഷയെ ഭയക്കാൻ ഇടവരരുതെന്നും വെള്ളിയാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗം നിർദേശിച്ചു.
ക്ലാസ് പരീക്ഷകൾക്കും പ്രാധാന്യം നൽകും. സാധ്യമെങ്കിൽ മാതൃകാപരീക്ഷ നടത്തിയശേഷമാകും വാർഷിക പരീക്ഷ. കുട്ടികൾ സ്കൂളിൽ എത്തുന്നതിനുമുമ്പ് ഓൺലൈനായി രക്ഷിതാക്കളുടെ അഭിപ്രായം തേടും. രക്ഷിതാക്കളുടെ അനുമതിയോടെയും അവരുടെ ആശങ്ക പരിഹരിച്ചും മാത്രമേ കുട്ടികളെ സ്കൂളിലെത്താൻ അനുവദിക്കൂ.
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രവർത്തിച്ചിരുന്ന സ്കൂളുകൾ ഈ മാസം അവസാനത്തോടെ ശുചീകരിച്ച് സജ്ജമാക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരിൽ എത്രപേർ ഓരോ ദിവസവും എത്തണമെന്ന കാര്യം സ്കൂളുകൾക്കു ക്രമീകരിക്കാം.
Tags:
EDUCATION