കോഴിക്കോട്: നല്ലളത്ത് ആൾതാമസമുള്ള ഷെഡിലുണ്ടായ അഗ്നിബാധയ്ക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻസ്ഫോടനം.നല്ലളം കിഴുവനപ്പാടത്താണ് സ്ഫോടനമുണ്ടായത്.ഷെഡിലുണ്ടായിരുന്ന അഗ്നിബാധയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് വൻ സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ ഷെഡിനടുത്തുള്ള തെങ്ങിന് തീ പിടിച്ചു. സ്ഫോടന സമയത്ത് വീടിന് അകത്ത് ആളില്ലാതിരുന്നതിനാൽ ആൾനാശം ഒഴിവായി. കീഴുവനപ്പാടം സ്വദേശി കമലയുടെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്.
വീട്ടിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ നല്ലളം പൊലീസിലും മീഞ്ചന്ത ഫയർഫോഴ്സിലും വിവരമറിയിച്ചിരുന്നു.
വീടു നിര്‍മ്മാണം നടക്കുന്നതിനാല്‍ കുടുംബം താമസിച്ചുവന്ന ഷീറ്റുമേഞ്ഞ താത്കാലിക ഷെഡ്ഡാണ് കത്തിനശിച്ചത്. രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും വസ്ത്രങ്ങളും വസ്തുവിന്റെ രേഖകളും പൂര്‍ണമായും കത്തി നശിച്ചു. വീട്ടിലെ ഫര്‍ണിച്ചറുകളും പൂര്‍ണ്ണമായും കത്തി നശിച്ചു.
പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച സമയത്ത് വീട്ടില്‍ ആരും ഇല്ലാത്തതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവ സ്ഥലത്തേക്കുള്ള വഴികള്‍ ഇടുങ്ങിയതായതിനാല്‍ അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്ക് സംഭവസ്ഥലത്ത് എത്തിച്ചേരാനായില്ല.
ഓടിക്കൂടിയ നാട്ടുകാരാണ് തീ യന്ത്രണ വിധേയമാക്കിയത്. ഉടന്‍തന്നെ ജീപ്പിലും മറ്റും എത്തിയ അഗ്നിശമന സേന പോര്‍ട്ടബിള്‍ വാട്ടര്‍ മിസ്റ്റ് ഉപയോഗിച്ച് തീ പൂര്‍ണമായും അണച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നഷ്ടം കണക്കാക്കിയിട്ടില്ല. മീഞ്ചന്ത സ്റ്റേഷന്‍ ഓഫീസര്‍ പി വി വിശ്വാസിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി.
Tags:
KOZHIKODE